ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ‘ഗ്യാങ്സ് ഓഫ് 18’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ എന്ന 2019ല്‍ ടോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇതിന് പിന്നാലെയാണ് പതിനെട്ടാം പടി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. എഴുപതോളം പുതുമുഖങ്ങളും അവര്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, അഹാന, പ്രിയാമണി, മണിയൻപ്പിള്ള രാജു തുടങ്ങിയ പ്രഗത്ഭരും കൈകോർത്ത ചിത്രമായിരുന്നു ‘പതിനെട്ടാം പടി’. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചത്.
പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ, പ്രിയാമണി എന്നിവർ അതിഥി കഥാപാത്രങ്ങളായെത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പൻ, ബിജു സോപാനം, മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. 17000 അപേക്ഷകളിൽ നിന്നും ആയിരത്തോളം പേരെ ഓഡിഷൻ ചെയ്താണ് 70 ഓളം പുതുമുഖങ്ങളെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. രണ്ടു വർഷം നീണ്ടൊരു പ്രക്രിയയായിരുന്നു സിനിമയുടെ പിറകിൽ. പുതുമുഖങ്ങളായ അക്ഷയ് രാധാകൃഷ്ണൻ, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അമ്പി നീനാസം, ഫഹീം സഫർ, നകുൽ തമ്പി തുടങ്ങിയ പുതുമുഖ താരനിര തെറ്റില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.