ക്രിസ്തുമസിന് കേരളമാകെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് എല്ലായിടത്തും ചർച്ച വിഷയം ആയിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കോളജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഗുണ്ടാ മാഷാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍.
ആദ്യ ദിവസം മുതൽക്കേ തീയേറ്ററുകളിൽ വൻ ജനാവലിയാണ് ചിത്രത്തിന് അനുഭവപ്പെട്ടത്, കൂടാതെ മെഗാസ്റ്റാർ ആരാധകരുടെ ആഘോഷങ്ങളും റിലീസിന് മാറ്റ് കൂട്ടി. ഇപ്പൊ പുറത്തു വന്നിരിക്കുന്ന ഒഫീഷ്യൽ വിവരങ്ങൾ അനുസരിച്ച മൂന്നു ദിവസം കൊണ്ട് മാസ്റ്റർപീസ് പത്തു കോടി രൂപയാണ് തീയേറ്ററുകളിൽ നിന്ന് മാത്രം സമാഹരിച്ചിരിക്കുന്നതു. ഇത് മമ്മൂട്ടി തന്നെ തന്റെ ഫെയ്സ്ബുക് പേജ് വഴി പുറത്തുവിട്ട വാർത്തയാണ്. അമ്പരപ്പിക്കുന്ന ഈ തുക കാണുമ്പോൾ തന്നെ വ്യെക്തമാണ് തീയേറ്ററുകളിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഉണ്ടായ ജനത്തിരക്ക്. മറ്റു ചിത്രങ്ങളുടെ റിലീസുകൾ ഒന്നും തന്നെ മാസ്റ്റർപീസിനെ ബാധിച്ചിട്ടില്ല എന്ന് തന്നെ ഇതിൽ നിന്നും ഉറപ്പിക്കാൻ സാധിക്കും. പൊടിപാറുന്ന ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ അഭിനയമികവും തന്നെയാണ് ചിത്രത്തിന് മാറ്റ് കൂടാനുള്ള കാരണം.
അജയ് വാസുദേവ് സംവിധാന ചെയ്ത ഈ ചിത്രം കുടുംബ പ്രേക്ഷകരും യുവ തലമുറയും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. പൂനം ബജ്‌വ, മുകേഷ്, സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, കൈലാഷ്, മക്ബൂൽ, വരലക്ഷ്‌മി ശരത്കുമാർ എന്നീ താരങ്ങളും മാസ്റ്റർപീസിന്റെ ഭാഗമായിട്ടുണ്ട്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് മാസ്റ്റർ പീസിന്റെ നിർമ്മാണം
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
This website uses cookies.