കേരളപ്പിറവി ദിവസമായ ഇന്നലെയാണ് കുഞ്ഞാലി മരയ്ക്കാരുടെ ദൃശ്യാവിഷ്ക്കാരത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളെ പിന്തള്ളി പ്രിയദർശനും ഓഗസ്റ്റ് സിനിമാസും രംഗത്ത് വന്നത്. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാരുടെ കഥ ബിഗ് ബഡ്ജറ്റ് സിനിമയാക്കുന്നു എന്ന വാർത്ത ഒരു പ്രമുഖ മാധ്യമം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മമ്മൂട്ടിയാണ് കുഞ്ഞാലി മരയ്ക്കാർ എന്നും, ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവൻ ആണെന്നും വാർത്ത പുറത്തുവിട്ടു. സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ ചർച്ചാ വിഷയമായിരിക്കുകയാണ് ഇപ്പൊൾ ആരാണ് കുഞ്ഞാലി മരയ്ക്കാർ എന്നത്.
ഇതിനിടയിൽ സംവിധായകനായ എം എ നിഷാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ മമ്മൂട്ടിയാണ് കുഞ്ഞാലി മരയ്ക്കാർ ആവാൻ യോഗ്യൻ എന്ന് പരാമർശിച്ചുകൊണ്ട് തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. കുറിപ്പിലെ വിവരങ്ങൾ ഇങ്ങനെ..
“കുഞ്ഞാലി മരിക്കാർ ആകാൻ എന്ത് കൊണ്ടും യോഗ്യൻ മമ്മൂട്ടി തന്നെ,…ഇതെന്റ്റെ വ്യക്തിപരമായ അഭിപ്രായം…മറ്റ് അർത്ഥങ്ങൾ ചമച്ച്,കുരുപൊട്ടുന്നവർ ദയവായി ക്ഷമിക്കുക..ചരിത്രത്തോട് നീതി പുലർത്താൻ ശന്കർ രാമകൃഷ്ണൻ ശ്രമിക്കുമെന്ന് കരുതാം നമ്മുക്ക്..ടി.പി രാജീവനിൽ പൂർണ്ണ വിശ്വാസം..മലയാളം കണ്ട ഏറ്റവും വലിയ mass hit ആകട്ടെ ഈ ചിത്രം…
NB..മങ്ങാട്ടച്ഛനാകാൻ മറ്റ് പലർക്കും കഴിയും കേട്ടോ.”
മമ്മൂട്ടി നായകനാവുന്ന കുഞ്ഞാലി മരയ്ക്കാരുടെ തിരക്കഥ ഒരുക്കുന്നതു ടി പി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ്. ജർമ്മൻ, ജാപ്പനീസ് അടക്കമുള്ള വിദേശ ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നതെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്നലെ ഇറങ്ങിയ ഫാൻ മെയ്ഡ് ടീസർ ആയിരുന്നു.
മോഹൻലാലാണോ മമ്മൂട്ടിയാണോകുഞ്ഞാലി മരയ്ക്കാരാവുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.