മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ശ്രീലങ്കയിൽ ആരംഭിക്കുന്നു. നവംബർ പതിനഞ്ചിന് ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ നിർണ്ണായകമായ അതിഥി വേഷത്തിൽ മെഗാതാരം മോഹൻലാലും വേഷമിടും. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ടാകും.
നേരത്തെ ഡേറ്റ് ഇഷ്യൂ കാരണം ഫഹദ് ഫാസിൽ പിന്മാറി എന്ന് വാർത്തകൾ വന്നിരുന്നു. ഫഹദിന് പകരം ആസിഫ് അലി ആയിരിക്കും ചിത്രത്തിൽ വേഷമിടുക എന്നായിരുന്നു സൂചന. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡേറ്റ് ഇഷ്യൂ പരിഹരിച്ചു ഫഹദ് ചിത്രത്തിൽ തിരിച്ചെത്തിക്കഴിഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഈ മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്.
ശ്രീലങ്ക കൂടാതെ ഈ മൾട്ടിസ്റ്റാർ ചിത്രം ലണ്ടൻ, ഡൽഹി, കേരളം എന്നിവിടങ്ങളിലായി ആറ് മാസം കൊണ്ടാണ് പൂർത്തിയാക്കുക എന്നാണ് റിപ്പോർട്ട്. 80 കോടിയോളം രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിൽ തന്നെ മോഹൻലാൽ, മമ്മൂട്ടി. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഉണ്ടാകുമെന്നാണ് വാർത്ത. ശ്രീലങ്കയിൽ ഇവർ നാല് പേരും നവംബർ പതിനഞ്ചിന് ഉണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവർ ആദ്യമായാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പോകുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഒന്നിലധികം തവണ മഹേഷ് നാരായണൻ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആന്റോ ജോസഫ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.