ഇന്നലെ നടന്ന അമ്മ മഴവിൽ ഷോയിലാണ് വളരെ രസകരമായ കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം അണിനിരന്ന അമ്മ മഴവിൽ ഷോ ഇന്നലെ വൈകിട്ട് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു അരങ്ങേറിയത്. കനത്ത മഴയെ തോൽപ്പിച്ച് വൻ ജനസാഗരം ഒഴുകിയെത്തിയ ‘അമ്മ മെഗാഷോയിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ഗംഭീര നൃത്തച്ചുവടുകളും സ്കിറ്റുകളുമായി കളം നിറഞ്ഞു. ഇവരുടെയെല്ലാം നൃത്ത രംഗങ്ങൾ ഇന്നലെ പുറത്തു വന്നതോടുകൂടി ആരാധകരും മിനിസ്ക്രീനിൽ കാണാനുള്ള ആവേശത്തിൽ ആണ്. സ്കിറ്റിൽ 2 ഭൂതങ്ങളാണ് പ്രധാന താരങ്ങൾ. മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും ദുൽഖർ സൽമാനുമാണ് ഈ വേഷങ്ങളിൽ എത്തിയത്.
ദുൽക്കർ സൽമാനും മോഹൻലാലും ചേർന്ന് മമ്മൂട്ടിയെ കാണാൻ പോകുന്ന രംഗം അത്യന്തം രസകരമാണ്. മലയാളത്തിലെ മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിച്ച് വേദിയിലെത്തിയ രംഗമായിരുന്നു അത്. മൂവരും ഒന്നിച്ച് എത്തിയതോടെ ജനം ഇളകി മറിഞ്ഞു. ഭൂതങ്ങളെ കണ്ട മമ്മൂട്ടി അവരോട് പറക്കും കമ്പളം ആവശ്യപ്പെടുന്നു എന്നാൽ അത് തങ്ങൾക്ക് ആവശ്യമുള്ളതാണെന്നും മറ്റെന്തിങ്കിലും ആവശ്യപ്പെടാനും പറയുന്നു. എന്നാൽ തന്നെ നൃത്തം പഠിപ്പിക്കാമോ എന്നായി മമ്മൂട്ടി. ഉടൻ തന്നെ മമ്മൂട്ടിയോട് അടിയറവ് പറഞ്ഞ ഭൂതങ്ങൾ കമ്പളം ഏത് നിറത്തിൽ വേണമെന്ന് ചോദിക്കുന്നു. മൂവരുടെയും അസാമാന്യമായ പ്രകടനം വലിയ കയ്യടി തീർത്തു. തമിഴ് സൂപ്പർ താരം സൂര്യ ഉൾപ്പടെ ഉള്ളവർ ഇന്നലെ പരുപാടി കാണുവാനായി എത്തിയിരുന്നു. ‘അമ്മ മഴവിൽ ഷോ വളരെയധികം ആസ്വദിക്കാനായി എന്നാണ് അദ്ദേഹവും പറഞ്ഞത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.