കോട്ടയം കുഞ്ഞച്ചൻ 2 വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുൻപാണ് കോട്ടയം കുഞ്ഞച്ചൻ കുഞ്ഞച്ചൻറെ രണ്ടാം ഭാഗത്തിന് എതിരെ പഴയ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും രംഗത്തെത്തിയത്. തങ്ങളുടെ അനുമതി വാങ്ങാതെയാണ് മിഥുൻ മാനുവൽ തോമസും വിജയ് ബാബുവും കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപിച്ചത് എന്നാണ് സംവിധായകൻ സുരേഷ് ബാബുവും നിർമ്മാതാവ് അരോമ മണിയും പറഞ്ഞത്.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാനായി അവർക്ക് പകര്‍പ്പകവാശം നല്‍കില്ലെന്ന് കോട്ടയം കുഞ്ഞച്ചന്റെ നിര്‍മ്മാതാവ് അരോമ മണി തീർത്തു പറയുകയായിരുന്നു.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമായല്ല ആ ചിത്രം ആലോചിച്ചത്, എഴുതി വന്നപ്പോൾ കുഞ്ഞച്ചന്റെ മാനറിസങ്ങളുമായി സാമ്യം വന്നു അതു കൊണ്ടാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാക്കിയലോ എന്ന ചിന്ത വന്നത് എന്നാണ് നിർമ്മാതാവ് വിജയ് ബാബു പറയുന്നത്. കോട്ടയം കുഞ്ഞച്ചൻ ഇല്ലെങ്കിലും മമ്മൂക്കയ്ക്ക് ഒപ്പം ഈ സിനിമ ചെയ്യും എന്ന് വിജയ് ബാബു ഉറപ്പ് നൽകുന്നു.
ആട് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം മിഥുൻ മാനുവൽ ചെയ്യുന്ന ചിത്രമായത് കൊണ്ട് വലിയ പ്രതീക്ഷകൾ തന്നെയാണ് ചിത്രത്തിന് ഉള്ളത്. മമ്മൂട്ടിയുടെ സ്റ്റൈലൻ അച്ചായൻ വേഷം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രത്യേകത.
വിവാദങ്ങൾക്ക് സമയം ഇല്ല, കോട്ടയം കുഞ്ഞച്ചൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്ത് വന്നാലും മമ്മൂട്ടി ചിത്രവുമായി മുന്നോട്ട് പോകുമെന്നാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിനെയും നിലപാട്.
അതേ സമയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനായി തങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ശ്രമിക്കുകയാണെന്നാണ് കോട്ടയം കുഞ്ഞച്ചൻ സംവിധായകൻ സുരേഷ് ബാബു പറഞ്ഞത്. ഇത്രയും വിവാദങ്ങൾ ഉണ്ടായ ശേഷവും മമ്മൂട്ടി സുരേഷ് ബാബുവിന്റെ കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തോട് സഹകരിക്കുമോ എന്ന് കാത്തിരുന്നു കാണാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.