ഇന്ന് മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് മഹേഷ് നാരായണൻ. മികച്ച എഡിറ്ററായി പേരെടുത്ത അദ്ദേഹം ടേക്ക് ഓഫ് എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. അതിന് ശേഷം ഒടിടി റിലീസായെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഫഹദ് ഫാസിൽ ചിത്രങ്ങളായ മാലിക്, സീ യു സൂൺ എന്നിവയാണ് അദ്ദേഹമൊരുക്കിയത്. അതിനു ശേഷം ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ് രചിച്ച അദ്ദേഹം, കുഞ്ചാക്കോ ബോബൻ നായകനായ അറിയിപ്പ് എന്ന ചിത്രവും സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായരയുടെ പത്ത് തിരക്കഥകളർ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഷെർലക് എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതുവരെ റിലീസ് ചെയ്യാത്ത ആ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ.
ഇപ്പോൾ വരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് നായകനായി എത്തുക. ഏപ്രിൽ മാസത്തിൽ ഈ ചിത്രം ആരംഭിക്കുമെന്നും സൂചനയുണ്ട്. ഇപ്പോൾ റോബി വർഗീസ് രാജ് ഒരുക്കുന്ന കണ്ണൂർ സ്‌ക്വാഡ് എന്ന ത്രില്ലർ ചിത്രത്തിലാണ് മമ്മൂട്ടി വേഷമിടുന്നത്. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഇതിനു ശേഷം നവാഗതനായ ഡിനു ഡെന്നിസ് ഒരുക്കുന്ന ത്രില്ലറിലാണ് മമ്മൂട്ടി വേഷമിടുക എന്ന് റിപ്പോർട്ടുകളുണ്ട്. തീയേറ്റർ ഓഫ് ഡ്രീംസ് ആണ് ഈ ചിത്രം നിർമ്മിക്കുക. അതും പൂർത്തിയാക്കിയതിന് ശേഷമാകാം മഹേഷ് നാരായണൻ ചിത്രത്തിലേക്ക് അദ്ദേഹം വരിക. ആ ചിത്രവും മമ്മൂട്ടി കമ്പനിയാണോ നിർമ്മിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ഫാന്റം ഹോസ്പിറ്റൽ എന്ന ഒരു ഹിന്ദി ചിത്രവും മഹേഷ് നാരായണൻ ഒരുക്കുന്നുണ്ട്. അതുപോലെ കമൽ ഹാസൻ നായകനായ ചിത്രവും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.