മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ എഴുപത്തി മൂന്നാം ജന്മദിനമാണ് ഈ സെപ്റ്റംബർ ഏഴിന് ആഘോഷിച്ചത്. അതിന്റെ ഭാഗമായി അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയ ഗൗതം വാസുദേവ് മേനോൻ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ ഈ ദിവസം പുറത്ത് വിട്ടിരുന്നു. ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഒരു ഡിറ്റക്റ്റീവ് ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നത്. ഇപ്പോഴിതാ, അദ്ദേഹം ഇനി ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ചില സ്ഥിരീകരിക്കാത്ത അപ്ഡേറ്റുകളും പ്രചരിക്കുകയാണ്.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി വേഷമിടുക എന്നാണ് സൂചന. കുറുപ്പ് എന്ന സൂപ്പർ ഹിറ്റ് ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിന്റെ ഈ സംവിധാന അരങ്ങേറ്റ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയെന്നും വാർത്തകൾ പറയുന്നു. ഈ മാസം പകുതിയോടെ മമ്മൂട്ടി- ജിതിൻ ജോസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റൊരു പ്രമുഖ താരവും ഈ ചിത്രത്തിൽ വേഷമിടുമെന്ന് റിപ്പോർട്ടുകളുണ്ട്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. മറ്റൊരു നവാഗതനായ ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക എന്ന ചിത്രമാണ് ഈ വർഷത്തെ മമ്മൂട്ടിയുടെ അടുത്ത റിലീസ്. ഒരു ഗെയിം ത്രില്ലറായാണ് ബസൂക ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.