മമ്മൂട്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റർപീസ് റിലീസിങിന് ഒരുങ്ങുന്നു. ഈ വർഷം ക്രിസ്തുമസ് റിലീസ് ആയാണ് ചിത്രം എത്തുക. പൂർണ്ണമായും ആരാധകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവൻ ആണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയി മാസ്റ്റർപീസ് എത്തിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
മാസ്റ്റർപീസ് സംവിധായകനായ അജയ് വാസുദേവന്റെ ആദ്യ ചിത്രമായ രാജാധിരാജയിലും മമ്മൂട്ടി തന്നെയായിരുന്നു നായകൻ. 150 കോടി ക്ലബ്ബിൽ ഇടം നേടിയ പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന പുതിയ ചിത്രം കൂടിയാണിത്.
ഏതാനും ദിവസങ്ങൾക്ക് മുന്നേ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു. തമിഴ്/തെലുങ്ക് ആക്ഷൻ സിനിമകളുടെ ചേരുവകളുമായി എത്തുന്ന ചിത്രം മമ്മൂട്ടി ആരാധകരെ പൂർണമായി സംതൃപ്തിപ്പെടുത്തും എന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.