പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ആദ്യമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമെന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ഈ വരുന്ന ജനുവരി പത്തൊൻപതിനാണ് നൻപകൽ നേരത്ത് മയക്കം തീയേറ്ററുകളിൽ എത്തുക. വീണ്ടും ഒരു ലിജോ ജോസ് പെല്ലിശ്ശേരി മാജിക് തീയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ജെയിംസ്/സുന്ദരം എന്നീ കഥാപാത്രങ്ങളായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നടത്തിയ മികച്ച പ്രകടനം കാണാനും ആരാധകർ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്.
പ്രശസ്ത രചയിതാവ് എസ് ഹരീഷ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ടീസറുകൾ, പോസ്റ്റർ എന്നിവയൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. മമ്മൂട്ടിക്കൊപ്പം രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും വേഷമിട്ടിരിക്കുന്ന നൻപകൽ നേരത്ത് മയക്കം, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫും ഇതിനു ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വറും ആണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി തന്നെ കഥ രചിച്ച ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് പഴനിയിലാണ്. മലയാളത്തിലും തമിഴിലുമായാണ് ഇതിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" ആദ്യ ടീസർ പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ…
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
This website uses cookies.