പ്രശസ്ത നടനും സംവിധായകനുമായ രമേശ് പിഷാരടി നായകനായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. നവാഗത സംവിധായകനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ കൂടിയെത്തുകയാണ്. ഇന്ന് വൈകുന്നേരം ഏഴു മുപ്പതിന് ആണ് ഇതിന്റെ ട്രൈലെർ പുറത്തു വരിക. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ആണ് ഈ ട്രൈലെർ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ രമേഷ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് പുറത്തു വന്നത്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രമേഷ് പിഷാരടിയെ കൂടാതെ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഹാസ്യ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള രമേഷ് പിഷാരടിയുടെ ഒരു സീരിയസ് കഥാപാത്രമാകും ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക എന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തന്നത്. ഗിരീഷ് മേനോൻ കലാസംവിധാനവും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി ചമയം നിർവഹിച്ചത് അമൽ ചന്ദ്രനും ആക്ഷൻ സംവിധാനം നിർവഹിച്ചത് മാഫിയ ശശിയും, നൃത്ത സംവിധാനം നിർവഹിച്ചത് ശാന്തി മാസ്റ്ററുമാണ്. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ, ഇതിനു ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ എന്നിവരാണ്. ഇതിനു വേണ്ടി പശ്‌ചാത്തല സംഗീതമൊരുക്കിയത് ക്രിസ്റ്റി ജോബിയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.