മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കാതൽ ഇപ്പോൾ പ്രേക്ഷകരും നിരൂപകരും ഹൃദയത്തിലേറ്റുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഞെട്ടിക്കുന്ന പ്രമേയവും അത്തരമൊരു പ്രമേയം ചർച്ച ചെയ്യാൻ കാണിച്ച മനസ്സും മമ്മൂട്ടി ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനവും ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കുന്നു. കാതൽ കേരളം മുഴുവൻ ചർച്ചാ വിഷയമാകുമ്പോൾ, ജിയോ ബേബി എന്ന സംവിധായകനും മമ്മൂട്ടി എന്ന നടനും ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നീ എഴുത്തുകാർക്കുമൊപ്പം കയ്യടി നൽകേണ്ടത് മമ്മൂട്ടി കമ്പനി എന്ന നിർമ്മാണ കമ്പനിക്കും കൂടിയാണ്. സ്ഥാപിതമായി വെറും രണ്ട് വർഷങ്ങൾ കൊണ്ട് ഈ കമ്പനിയിലൂടെ പുറത്ത് വന്നത് മലയാള സിനിമയിലെ ക്ലാസിക്കുകൾ ആയി മാറുന്ന നാല് ചിത്രങ്ങളാണ്. കലാമൂല്യം കൊണ്ടും പ്രേക്ഷക പ്രിയത കൊണ്ടും ഒരേപോലെ തിളങ്ങുകയാണ് ഈ ചിത്രങ്ങൾ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ എന്നിവയാണ് ഈ കമ്പനിയിൽ നിന്ന് ഇതുവരെ പുറത്ത് വന്നത്.
ഈ ഓരോ ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചതിനൊപ്പം തന്നെ, ഇവ ചർച്ച ചെയ്ത പ്രമേയങ്ങൾ, ഇവയുടെ മേക്കിങ് സ്റ്റൈൽ, ഇതിലെ മമ്മൂട്ടിയുടെ പ്രകടനം എന്നിവയെല്ലാം വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. മലയാള സിനിമയെ അതിന്റെ സുവർണ്ണ കാലത്തിലേക്ക് വീണ്ടും കൈപിടിച്ച് നടത്തുകയാണ് മമ്മൂട്ടി കമ്പനി. അഭിനയത്തോടും നല്ല ചിത്രങ്ങളോടുമുള്ള ആർത്തി ഒരിക്കലും മാറാത്ത മമ്മൂട്ടി എന്ന പ്രതിഭ അമരത്തു നിൽക്കുമ്പോൾ മമ്മൂട്ടി കമ്പനി കൂടുതൽ ഉയരങ്ങളിലേക്കാണ് കുതിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന മാസ്സ് എന്റർടൈനറാണ് മമ്മൂട്ടി കമ്പനി ഇപ്പോൾ നിർമ്മിക്കുന്നത്. മലയാള സിനിമയുടെ കൊമേർഷ്യൽ സമവാക്യങ്ങൾ മാറ്റിയെഴുതുന്ന ഒരു പാൻ ഇന്ത്യൻ മാസ്സ് എന്റർടൈനറായിരിക്കും ടർബോ എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഏതായാലും സിനിമക്കൊപ്പം ഒരു സിനിമാ നിർമ്മാണ കമ്പനിയും ചർച്ചാ വിഷയമാകുന്ന അപൂർവമായ കാഴ്ചക്കാണ് ഇപ്പോൾ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.