മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ്. അദ്ദേഹം ആദ്യമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നൻപകൽ നേരത്തു മയക്കം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലും ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് എസ് ഹരീഷ് ആണ്. പഴനിയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. ഇപ്പോഴിതാ, ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടി കമ്പനി അയച്ച കത്താണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലിജോ തന്നെയാണ് ഈ കത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
“നൻപകൽ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍,” എന്നാണ് ആ കത്തില്‍ കുറിച്ചിരുന്നത്. പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. തേനി ഈശ്വർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ നടി രമ്യ പാണ്ഢ്യനും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടൻ അശോകൻ ആണ്. ചെറിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട് എങ്കിലും ഇതുവരെ ഒഫീഷ്യൽ ആയുള്ള ഒരു സ്ഥിതീകരണവും അതിനു ലഭിച്ചിട്ടില്ല.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.