ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മെഗാസ്റ്റാർ മമ്മൂട്ടിയും യുവ താരം കാളിദാസ് ജയറാമും ഒന്നിക്കുന്ന ഒരു ചിത്രം വരികയാണ്. പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഈ വർഷം നായകനായി അരങ്ങേറിയ കാളിദാസ് ജയറാം ഇനി ചെയ്യാൻ പോകുന്നത് ജീത്തു ജോസഫ് ഒരുക്കുന്ന ഒരു മലയാള ചിത്രം ആണ്. തമിഴിൽ കാർത്തിക് നരെയ്ൻ ഒരുക്കുന്ന നാടക മേടൈ എന്ന ചിത്രത്തിലും കാളിദാസ് ജയറാം ആയിരിക്കും നായകൻ. മമ്മൂട്ടി- കാളിദാസ് ടീം ആദ്യമായി ഒരുമിക്കാൻ പോകുന്ന പോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ആയ രാം ദാസ് ആണ്. അദ്ദേഹം തന്നെ തിരക്കഥയും രചിക്കുന്ന ഈ ചിത്രത്തിന്റെ പേര് ജാനമ്മ ഡേവിഡ് എന്നാണ്. പ്രശസ്ത നടി മീന ആയിരിക്കും ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ് എന്നാണ് വിവരം.
അടുത്ത വർഷമേ സിനിമയുടെ ചിത്രീകരണം തുടങ്ങുകയുള്ളു എന്നാണ് അറിവ്. രാം ദാസ് പറഞ്ഞ കഥ കേട്ട് ഇഷ്ടപെട്ട മമ്മൂട്ടി അദ്ദേഹത്തോട് തന്നെ ചിത്രം സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം. ബിജിപാൽ സംഗീതം നൽകുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കാൻ പോകുന്നത് പ്രശസ്ത ക്യാമറാമാൻ ആയ എം ജെ രാധാകൃഷ്ണൻ ആയിരിക്കും. ഒരു കുടുംബ കഥ ആയിരിക്കും ഈ ചിത്രം പറയാൻ പോകുന്നത് എന്നാണ് സൂചന. അൽഫോൻസ് പുത്രൻ അടുത്താതെയി സംവിധാനം ചെയ്യാൻ പോകുന്ന തമിഴ് ചിത്രത്തിലും കാളിദാസ് ആയിരിക്കും നായകൻ എന്ന വാർത്തകളും പുറത്തു വന്നിരുന്നു. ഏതായാലും മമ്മൂട്ടി- കാളിദാസ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ അണിയറപ്രവർത്തകർ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സേതു സംവിധാനം ചെയ്ത കുട്ടനാടൻ ബ്ലോഗ് ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ഓണം റിലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തും.
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
This website uses cookies.