സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച്, പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച ‘കാതൽ ദി കോർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്ന് മുതൽ അമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്.
2023 നവംബർ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ‘കാതൽ ദി കോർ’ തിയറ്റർ റിലീസ് ചെയ്തത്. സ്ലോ ഫേസിൽ സഞ്ചരിച്ച് സുഖമുള്ളൊരു വേദന സമ്മാനിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിച്ചു. സിനിമ കണ്ടവരെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് ‘ദ ന്യൂയോർക്ക് ടൈംസ്’ൽ വാർത്ത വന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രം ഇന്റർനാഷണൽ ലെവലിലിലും ശ്രദ്ധനേടി. മനുഷ്യ മനസ്സുകളിൽ മൂടികിടക്കുന്നതും ഒളിച്ചു വെച്ചിരിക്കുന്നതുമായ വികാരവിചാരങ്ങളെ കുറിച്ച് സംവദിക്കുന്ന ഈ സിനിമ സ്നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുർബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ടാണ് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്നത്.
ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് റിലീസ് പാർട്ണർ: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.