മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ജിയോ ബേബി ഒരുക്കിയ കാതൽ എന്ന ചിത്രം കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഈ ചിത്രം റിലീസ് ചെയ്യും. തീയേറ്റർ റിലീസ് ആണോ നേരിട്ടുള്ള ഒടിടി റിലീസാണോ കാതൽ എന്നുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ജിയോ സിനിമയിൽ നേരിട്ടുള്ള ഒടിടി റിലീസായി ഇതെത്തുമെന്നുള്ള ചില റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതായാലും റിലീസിന് മുൻപ് ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരിക്കും ഈ ചിത്രത്തിന്റെ പ്രീമിയർ നടക്കുക എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. നവംബർ അവസാന വാരമാണ് ഗോവയിൽ ഫിലിം ഫെസ്റ്റിവൽ നടക്കുക. കാതൽ റിലീസ് ചെയ്തതിന് ശേഷം തിരുവനന്തപുരത്തു വെച്ച് നടക്കുന്ന കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ ചിത്രം പ്രദർശിപ്പിക്കുമെന്ന് സൂചനയുണ്ട്.
രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായികാ വേഷം ചെയുന്നത് ജ്യോതികയാണ്. പ്രിയദർശൻ ഒരുക്കിയ രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാർ ഒരുക്കിയ സീതാകല്യാണം എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ ചെയ്ത ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സാലു കെ തോമസ്, എഡിറ്റിംഗ് നിർവഹിച്ചത് ഫ്രാൻസിസ് ലൂയിസ്, സംഗീതം പകർന്നത് മാത്യൂസ് പുളിക്കൻ എന്നിവരാണ്. മാത്യു ദേവസ്സി എന്നാണ് ഇതിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.