Mammootty Madura Raja Movie
സൂപ്പർ ഹിറ്റായ മമ്മൂട്ടി- വൈശാഖ് ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം ആയ മധുര രാജയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസം രണ്ടാം വാരം ആരംഭിച്ചതാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഓഗസ്റ്റ് പത്തൊൻപത്തിനു ജോയിൻ ചെയ്യും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നു. ഇപ്പോൾ വീണ്ടും ഷൂട്ടിംഗ് പുനരാരംഭിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി ഇപ്പോൾ ജോയിൻ ചെയ്തു കഴിഞ്ഞു. മധുര രാജയായി കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ആദ്യ ഭാഗത്തിന്റെ തുടർച്ച ആണെന്ന് പറയാൻ കഴിയില്ലെങ്കിലും അതിലെ മമ്മൂട്ടി കഥാപാത്രമായ രാജയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്.
നെൽസൺ ഐപ്പ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലൻ ആയി എത്തുന്നത് പ്രശസ്ത തെലുങ്ക് നടനായ ജഗപതി ബാബു ആണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ വൈശാഖ്- മോഹൻലാൽ ചിത്രം പുലിമുരുകനിലെ വില്ലൻ ആയിട്ടാണ് ജഗപതി ബാബു രണ്ടു വർഷം മുൻപ് മലയാളത്തിൽ അരങ്ങേറിയത്. മൂന്നു ഷെഡ്യൂൾ ആയി 120 ദിവസം ഷൂട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന മധുര രാജ അടുത്ത വർഷം മാർച്ചിൽ ആണ് റിലീസ് ചെയ്യുക. പുലി മുരുകൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് സംഘട്ടനം നിർവഹിച്ച പീറ്റർ ഹെയ്‌ൻ ആണ് ഇതിലും സംഘട്ടനം ഒരുക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തമിഴ് യുവ താരം ജയ്, സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഷാജി കുമാർ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് ജോൺകുട്ടി ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.