കെ മധു ഒരുക്കുന്ന സിബിഐ 5 എന്ന ചിത്രത്തിന്റെ സെറ്റിൽ വീണ്ടും ജോയിൻ ചെയ്തിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ഈ ചിത്രത്തിലഭിനയിച്ചു കൊണ്ടിരിക്കെ ആണ് കഴിഞ്ഞ മാസം മമ്മൂട്ടി കോവിഡ് പോസിറ്റീവ് ആയത്. അതിന് ശേഷം അതിന്റെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് അദ്ദേഹം ഇപ്പോൾ വീണ്ടും എത്തിയിരിക്കുന്നത്. അദ്ദേഹം സെറ്റിൽ എത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എസ് എൻ സ്വാമി രചിച്ച ഈ ചിത്രം സിബിഐ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും ചിത്രമാണ്. കെ മധുവിന്റെ പ്രൊഡക്ഷൻ ബാനർ ആയ കൃഷ്ണ കൃപ, സ്വർഗ്ഗ ചിത്രയുടെ ബാനറിൽ സ്വർഗചിത്ര അപ്പച്ചൻ എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഈ അടുത്തിടെ ദിലീഷ് പോത്തൻ, കനിഹ, സൗബിൻ എന്നിവരും ഈ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു.
രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ്, ലിജോ ജോസ് പെല്ലിശ്ശേരി, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഞെട്ടിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിന്റേത് എന്നും ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത് എന്നും രചയിതാവ് എസ് എൻ സ്വാമി വെളിപ്പെടുത്തിയിരുന്നു. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. സേതുരാമയ്യർ എന്ന സിബിഐ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഇതിലെ അദ്ദേഹത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം ഈദ് റിലീസ് ആയാണ് പ്ലാൻ ചെയ്യുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.