മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കിയ ചിത്രമായിരുന്നു വൺ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ പൊളിറ്റിക്കൽ ഡ്രാമ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ആയിരുന്നു. കേരളാ മുഖ്യമന്ത്രി ആയ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ വൺ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥിനൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് വരുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു ട്രാഫിക് പോലീസുകാരൻ ആയാണ് എത്തുന്നത് എന്നാണ് വിവരം. ഒട്ടേറെ ചിത്രങ്ങളിൽ പോലീസ് കഥാപാത്രം ആയി മമ്മൂട്ടി തിളങ്ങിയിട്ടുണ്ട് എങ്കിലും ഒരു ട്രാഫിക് പോലീസുകാരൻ ആയി മമ്മൂട്ടി ആദ്യമായി എത്തുന്ന ചിത്രമായിരിക്കും ഈ വരാൻ പോകുന്ന സന്തോഷ് വിശ്വനാഥ് ചിത്രം. നവാഗതയായ രതീന ഒരുക്കിയ പുഴു എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇതെന്നും വാർത്തകൾ പറയുന്നു.
അഭിലാഷ് പിള്ള ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ് ചിത്രമായ കടാവർ, വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ്, എം പദ്മകുമാർ ഒരുക്കിയ പത്താം വളവു എന്നിവക്ക് ശേഷം അഭിലാഷ് പിള്ള രചിച്ച തിരക്കഥയാണ് ഇത്. ഇപ്പോൾ കെ മധു ഒരുക്കുന്ന സി ബി ഐ 5 എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതിനു ശേഷം എം ടിയുടെ നെറ്റ് ഫ്ലിക്സ് സീരിസിലെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചെയ്യാൻ പോകുന്ന മമ്മൂട്ടി, പിന്നീട് ജോയിൻ ചെയ്യുക കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം ഒരുക്കിയ നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിലാണ്. പുഴു, അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്തു മയക്കം എന്നിവയാണ് ഇനി റിലീസ് ചെയ്യാൻ ഉള്ള മമ്മൂട്ടി ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.