കുറച്ചു ആഴ്ചകൾ മുൻപാണ് രോഗ ബാധിതയായി ദുരിതത്തിൽ കഴിയുന്ന മോളി കണ്ണമാലിയുടെ അവസ്‌ഥ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അന്ന് മോളിയെ സഹായിക്കാം എന്ന വാഗ്ദാനം നൽകിയത് മെഗാ സ്റ്റാർ മമ്മൂട്ടി ആണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആണ് മോളി കണ്ണമാലി അവശനിലയില്‍ ആയത്. സാമ്പത്തികമായി വളരെ മോശം സ്ഥിതിയിൽ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ചെലവുകൾ അന്ന് മമ്മൂട്ടി ഏറ്റെടുത്തിരുന്നു. എന്നാൽ അതിന് പിന്നാലെ ആണ് ഈ നടിക്ക് അസുഖമൊന്നുമില്ലെന്നും എല്ലാവരെയും പറ്റിക്കുകയാണെന്നുമുള്ള ചില വ്യാജ പ്രചാരണങ്ങൾ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഇപ്പോഴിതാ ആ ആരോപണങ്ങൾക്കു മറുപടിയുമായി സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോളി കണ്ണമാലി. ഏഷ്യാവില്ലുമായുള്ള ഒരു അഭിമുഖത്തിലാണ് ഈ നടി ഇതിനെ കുറിച്ചുള്ള തന്റെ മറുപടി പറയുന്നത്.
മോളി കണ്ണമാലി പറയുന്നത് മാതാവ് സത്യമായി താൻ ആരെയും വഞ്ചിച്ചിട്ടില്ല എന്നും ഇങ്ങനെ ഒക്കെ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല എന്നുമാണ്. അവര്‍ക്ക് തന്നോട് വല്ല വൈരാഗ്യമുണ്ടോ എന്നും അറിയില്ല എന്നു പറഞ്ഞ ഈ നടി തനിക്ക് ആരോടും ഒന്നുമില്ല എന്നും പറയുന്നു. തന്റെ ഈ അവസ്ഥയും കോലവും കണ്ട് പറയുമോ താന്‍ നാട്ടുകാരെ പറ്റിക്കുകയാണെന്ന് എന്നും മോളി ചോദിക്കുന്നുണ്ട്. തന്നെ നേരിട്ട് വന്ന് കണ്ടിട്ട് നിങ്ങള്‍ പറ എന്നാണ് മോളി പറയുന്നത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.