മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്തു, നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ രചിച്ച ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ ഗൾഫിൽ വെച്ചാണ് നടന്നത്. അതിനോടനുബന്ധിച്ചു അവർ റിലീസ് ചെയ്ത ബാർ സോങ് വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തുകഴിഞ്ഞു. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഷൈലോക് ഈ വരുന്ന ജനുവരി 23 നു ആണ് റിലീസ് ചെയ്യുന്നത്. ഇതിന്റെ ടീസറുകൾ, പോസ്റ്ററുകൾ, ഇപ്പോൾ വന്ന പാട്ട് എന്നിവ ഹിറ്റായതോടെ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഉള്ളത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇന്നലെ നടന്ന ഷൈലോക്ക് ഓഡിയോ ലോഞ്ചിൽ സംവിധായകൻ സത്യൻ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി തലമുറകളുടെ നായകനാണ് ഞാനും മമ്മൂട്ടിയുമൊക്കെ ഒരേ സമയം സിനിമയിൽ വന്നവരാണ്. അന്നെനിക്ക് മക്കൾ ജനിച്ചിട്ടില്ല. പിന്നീട് എന്റെ മക്കൾ സ്ക്രീനിൽ കണ്ട് ഏറ്റവും കൂടുതൽ കെെയ്യടിച്ചിട്ടുള്ളത് മമ്മൂട്ടി സിനിമകൾ കണ്ടാണ്. അവരുടെ എന്നത്തേയും ഹീറോ മമ്മൂട്ടിയാണ്. ഈ അടുത്ത കാലത്ത് ഞാൻ വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ സ്ക്രീനിൽ മമ്മൂട്ടിയെ കാണിച്ചപ്പോ എൻ്റെ മടിയിലിരുന്ന എൻ്റെ പേരക്കുട്ടി കെെയ്യടിച്ചു. ആദിത്യൻ അവന് 4 വയസാണ്. അവന്റെയും ഹീറോ മമ്മൂട്ടിയാണ്. എനിക്ക് സന്തോഷമായി, കാരണം എന്റെ അടുത്ത സിനിമയിലെ നായകനും മമ്മൂട്ടിയാണ്. ഇരുപത്തി മൂന്നു വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ പോവുകയാണ് സത്യൻ അന്തിക്കാട്. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറമാണ് ഈ ചിത്രം രചിക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.