ഈ വരുന്ന മാർച്ച് മൂന്നിന് രണ്ടു മലയാളം ചിത്രങ്ങൾ ആണ് ആഗോള റിലീസ് ആയി എത്താൻ പോകുന്നത്. അതിലൊന്ന് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവവും, മറ്റൊന്ന് യുവ താരം ടോവിനോ തോമസ് നായകനായ നാരദനും ആണ്. അമൽ നീരദ് ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ ഭീഷ്മ പർവ്വം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പിൽ വരുന്ന ചിത്രങ്ങളിൽ ഒന്നാണ്. അമൽ നീരദ് തന്നെ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. മൈക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്ന ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ.
ഈ ചിത്രത്തോട് ബോക്സ് ഓഫീസിൽ ഏറ്റു മുട്ടുന്ന നാരദൻ സംവിധാനം ചെയ്തിരിക്കുന്നത് ആഷിഖ് അബു ആണ്. ഉണ്ണി ആർ രചിച്ച ഈ ചിത്രം ഇന്നത്തെ കാലത്തേ ദൃശ്യ വാർത്താ മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ചിത്രമാണ്. അന്ന ബെൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ്. ഒരു ചാനൽ വാർത്താ അവതാരകൻ ആയി ടോവിനോ തോമസ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഈ രണ്ടു ചിത്രങ്ങളും കൂടാതെ ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രമായ ഹേ സിനാമികയും അതേ ദിവസം തന്നെ കേരളത്തിൽ റിലീസ് ചെയ്യുന്നുണ്ട്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.