[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുഞ്ഞാലിമരക്കാർ – ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു

കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ശങ്കര്‍ രാമകൃഷ്ണൻ സംവിധാനവും ടി പി രാജീവൻ ചിത്രത്തിന്റെ രചനയും നിർവഹിക്കും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്തംബറില്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയാഘോഷ വേളയില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരയ്ക്കുന്നത്.

അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ശ്രദ്ധേയ രചനകള്‍ നിര്‍വഹിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ആഗസ്റ്റ് സിനിമാസിന്റെ ആദ്യചിത്രമായ ഉറുമിയുടെ രചന നിർവഹിച്ചതും ഇദ്ദേഹം തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം കേരള ടൂറിസം വകുപ്പിന് വേണ്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ മമ്മൂട്ടിയാണ് കുഞ്ഞാലിമരയ്ക്കാർക്ക് ശബ്ദം നൽകിയത്.

അമല്‍ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നും മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്നൊരു ചിത്രം പ്രിയദര്‍ശനും ആലോചിച്ചിരുന്നതായും മുൻപ് വാർത്തകൾ വന്നിരുന്നു. അതേസമയം കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരന്‍ നായരാണ് കുഞ്ഞാലിമരയ്ക്കാരെ അവതരിപ്പിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമായിരുന്നു കുഞ്ഞാലിമരയ്ക്കാർ.

സ്വന്തം ലേഖകൻ

Recent Posts

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 weeks ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 weeks ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

1 month ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

2 months ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

3 months ago

This website uses cookies.