ജയറാം നായകനായെത്തുന്ന മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലറില്’ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നു. പതിനഞ്ച് മിനുറ്റ് നീളുന്ന നിർണായക കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു മിഥുൻ മാനുവൽ ജയറാം ചിത്രം അനൗൺസ് ചെയ്തത്. പിന്നാലെയാണ് മമ്മൂട്ടിയും ചിത്രത്തിൽ ഭാഗമാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.
അര്‍ത്ഥം, ധ്രുവം, കനല്‍ക്കാറ്റ്, ട്വന്റി 20 എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയും ജയറാമും ഇതിനുമുമ്പ് ഒരുമിച്ചിട്ടുള്ളത്. മെഡിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന അബ്രഹാം ഓസ്ലറിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ആരംഭിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അബ്രഹാം ഓസ്ലറെയാണ് ജയറാം അവതരിപ്പിക്കുന്നത്. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനൊപ്പം മിഥുന് മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത് .
മെഡിക്കൽ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ഒരു മരണത്തിൻറെ അന്വേഷണം ജില്ലാ പോലീസ് കമ്മീഷണറിലൂടെ നടത്തുകയും തുടർന്നുണ്ടാകുന്ന ത്രില്ലറും സസ്പെൻസുകളുമാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.അര്ജുന് അശോകന്, സെന്തില്‍ കൃഷ്ണ, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്, അനശ്വര രാജന്ആര്യ സലിം, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് മിഥുന് മുകുന്ദ്, ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വര്‍, എഡിറ്റിങ് സൈജു ശ്രീധര്‍, കലാസംവിധാനം ഗോകുല്‍ദാസ് തുടങ്ങിയവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.