ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് വളരെ അവശനിലയിൽ ആയ പ്രശസ്ത നടി മോളി കണ്ണമാലിയുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വീഡിയോ കണ്ട നടൻ മമ്മൂട്ടി മോളി കണ്ണമാലിയുടെ ചികിത്സ ചിലവുകൾ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ ഈ സഹായം വലിയ പ്രതീക്ഷയും ആശ്വാസവും ആണ് നൽകുന്നതെന്ന് മോളി കണ്ണമാലിയുടെ മകൻ സോളി പറയുന്നു. ഒട്ടേറെ മലയാള ചിത്രങ്ങളിലെ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത നടിയാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രം സൂപ്പർ ഹിറ്റായതോടെ ആണ് മോളി കണ്ണമാലി മലയാള സിനിമയിൽ സജീവമായത്.
ഏതാനും മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്‌സലിനിടയിലാണ് മോളി കണ്ണമാലിക്ക് ഹൃദയാഘാതം ഉണ്ടായതു. മോളിയുടെ ഹൃദയ വാൽവിന് തകരാറുണ്ട് എന്നും മൂന്ന് ബ്ലോക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് എന്നുമാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ ആറു മാസമായി വീട്ടിൽ നിന്ന് പുറത്തേക്കു ഇറങ്ങാൻ കഴിയാത്ത അവസ്ഥയിൽ അവശ നിലയിൽ ആണ് ഈ നടി. മൽസ്യ തൊഴിലാളി കുടുംബമായ മോളി കണ്ണമാലിക്ക് വലിയ സാമ്പത്തിക സ്ഥിതിയും ഇല്ല.
മമ്മൂട്ടിയുടെ പി.എ വീട്ടിൽ വന്നു സംസാരിച്ചു എന്നും തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും മോളി ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കണമെന്നു അദ്ദേഹം പറഞ്ഞു എന്നും മോളിയുടെ മൂത്ത മകൻ പറയുന്നു. ഇപ്പോൾ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ അമ്മച്ചിയെ അങ്ങോട്ടുമാറ്റും എന്നും ചികിൽസയുടെ ചെലവൊക്കെ മമ്മൂട്ടി നോക്കാമെന്നു അറിയിച്ചിട്ടുണ്ട് എന്നും ഈ മകൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നടൻ ബിനീഷ് ബാസ്റ്റിൻ പങ്കു വെച്ച വീഡിയോയിലൂടെ ആണ് കൂടുതൽ പേരും മോളിയുടെ രോഗ വിവരം അറിഞ്ഞത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.