ദി ഗ്രേറ്റ് ഫാദർ എന്ന വമ്പൻ ഹിറ്റ് ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറിയ സംവിധായകൻ ആണ് ഹനീഫ് അദനി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് ആ ചിത്രം നേടിയത്. അതിനു ശേഷം ഹനീഫ് അദനി എത്തിയത് മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ രചയിതാവ് ആയാണ്. ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമായിരുന്നു അത്. ഈ വർഷം റിലീസ് ചെയ്ത ആ ചിത്രവും സൂപ്പർ വിജയം നേടി. ഹനീഫ് അദനി ഇനി ഒരിക്കൽ കൂടി മമ്മൂട്ടിയുമായി ഒന്നിക്കുന്നു എന്നാണ് വാർത്തകൾ വരുന്നത്. വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഹനീഫ് അദനി ആണ്. പൂർണ്ണമായും ദുബായ് കേന്ദ്രമാക്കി കഥ പറയുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വരുന്ന ശനിയാഴ്ച നടക്കും.
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുക. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ ശനിയാഴ്ച വൈകുന്നേരം ആറു മണിക്കാണ് പുറത്തു വിടുക. ഇപ്പോൾ നിവിൻ പോളിയെ നായകനാക്കി മിഖായേൽ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ഹനീഫ് അദനി. ഉണ്ണി മുകുന്ദനും അഭിനയിക്കുന്ന ഈ ആക്ഷൻ ത്രില്ലെർ അടുത്ത വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്യുക.
മമ്മൂട്ടി വൈശാഖ് ഒരുക്കുന്ന മധുര രാജ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിനു ശേഷം ഖാലിദ് റഹ്മാന്റെ ഉണ്ട, സജീവ് പിള്ളയുടെ മാമാങ്കം എന്നിവയൊക്കെയാണ് മമ്മൂട്ടി ചെയ്യാൻ പോകുന്നത്. മാമാങ്കത്തിന്റെ രണ്ടു ഷെഡ്യൂൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ശ്യാമ പ്രസാദ് ചിത്രമായ ആളോഹരി ആനന്ദവും മമ്മൂട്ടി കമ്മിറ്റ് ചെയ്ത ചിത്രമാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.