സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഒരുപാട് അമ്മ വേഷങ്ങളിൽ തിളങ്ങി പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് പറവൈ മുനിയമ്മ. കൂടുതലും തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയമായത്. വിക്രം ചിത്രമായ ധൂളിൽ താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയാണ് പറവൈ മുനിയമ്മ. 2012 ൽ തമിഴ്നാട് സർക്കാർ കലെെമാമണി പുരസ്കാരം നൽകി താരത്തെ ആദരിച്ചിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഒരുപാട് നാൾ ചികിത്സയിലായിരുന്ന പറവൈ മുനിയമ്മ ഇന്നലെ അന്തരിച്ചു. നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ മുനിയമ്മയ്ക്ക് 83 വയസ്സാണ്. മുനിയമ്മയ്ക്ക് ആദരാഞ്ജലികളുമായി നടൻ മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുകയാണ്.
പോക്കിരിരാജയിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷമാണ് പറവൈ മുനിയമ്മ കൈകാര്യം ചെയ്തിരുന്നത്. പറവൈ മുനിയമ്മയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് മമ്മൂട്ടി അനുശോചനം അറിയിച്ചത്. മധുരയിലെ വീട്ടിൽ വെച്ചായിരുന്നു മുനിയമ്മയുടെ അന്ത്യം. നാടൻ പാട്ടുകളിലൂടെയാണ് താരം തന്റെ കലാജീവിതം ആരംഭിക്കുന്നത്. ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ ആലപിച്ചിയായിരുന്നു ആദ്യ കാലങ്ങളിൽ താരം ജീവിച്ചിരുന്നത് ലക്ഷ്മൺ ട്രൂപ്പിൽ അംഗമായതോടെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടുവാൻ തുടങ്ങി. പിന്നീട് തമിഴ് സിനിമ ലോകത്തിലേക്ക് താരം ചുവട് വെക്കുകയായിരുന്നു. വിക്രം നായകനായി അഭിനയിച്ച ധൂൽ എന്ന ചിത്രത്തിൽ താരം ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. മുനിയമ്മ പാടിയഭിനയിച്ച ‘സിങ്കം പോലെ’ എന്ന ഗാനം ആ കാലത്ത് സൂപ്പർഹിറ്റ് ആയിരുന്നു. തൊരണൈ, കോവിൽ, തമിഴ്പടം, മാൻകരാട്ടെ, വെങ്കൈ, വീരം, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി 35 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ശേഷമാണ് മുനിയമ്മ വിട പറഞ്ഞിരിക്കുന്നത്. വിശാൽ, ശിവകാർത്തികേയൻ, വിശാൽ തുടങ്ങിയ താരങ്ങൾ ആയിരുന്നു പറവൈ മുനിയമ്മയുടെ ചിലവുകൾ ഇത്രെയും നാൾ വഹിച്ചിരുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.