മലയാളത്തിലെ മെഗാ താരമായ മമ്മൂട്ടിക്ക് ഏറെ ആരാധരുണ്ടെന്നു നമ്മുക്കെല്ലാവർക്കുമറിയാം. അതിൽ തന്നെ അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായവരും ഇതുവരെ ആ ഭാഗ്യം കിട്ടാത്തവരുമുണ്ട്. അങ്ങനെ അദ്ദേഹത്തെ കാണാൻ സാധിച്ച പലരും തങ്ങളുടെ ജീവിതത്തിലെ ആ സന്തോഷകരമായ നിമിഷത്തെ കുറിച്ചും ആ സമയത്തു തോന്നിയ കാര്യങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ പറയാറുമുണ്ട്. ഇപ്പോഴിതാ ആലിഫ് മാരാരിത്തോട്ടം എന്ന മമ്മുക്ക ആരാധകന്റെ വാക്കുകളാണ് വൈറൽ ആവുന്നത്. അംഗ വൈകല്യം മൂലം ജീവിതത്തോട് പൊരുതുന്ന ഈ ആരാധകനെ തന്നോട് ചേർത്ത് ഇരുത്തി അവന്റെ ആരാധനയും ഇഷ്ടവും മമ്മൂട്ടി അനുഭവിച്ചറിയുകയും ചെയ്തു.
മമ്മൂട്ടിയെ കണ്ട ശേഷം ആലിഫ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇപ്രകാരം, കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മമ്മുക്കയെ ഒന്ന് കാണാൻ. അത് ഇന്ന് സാധിച്ചു. മമ്മുക്കയുമായി സംസാരിച്ചു, ഫോട്ടോ എടുത്തു പുതിയ മൂവിയിലെ ലൊക്കേഷനിൽ പോയി ഷൂട്ടിങ് ഒക്കെ കണ്ടു. ഇതിനു വേണ്ടി എന്നെ സഹായിച്ച ഏല്ലാ സുഹൃത്തുകൾക്കും ഒരുപാട് നന്ദി. ഈ കുറിപ്പിനൊപ്പം താൻ മമ്മൂട്ടിയുടെ ഒപ്പം എടുത്ത ചിത്രങ്ങളും ആലിഫ് പങ്കുവെച്ചിട്ടുണ്ട്. ആലിഫിന്റെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി തന്നെയാണ് അലിഫിനെ പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് വിളിപ്പിച്ചത്. ഏതായാലും കരുനാഗപ്പള്ളിയിൽ ഉള്ള ഈ ആരാധകന്റെ ഏറെക്കാലത്തെ സ്വപ്നം ആണ് മമ്മൂട്ടി പൂർത്തീകരിച്ചു കൊടുത്തത്. ഇപ്പോൾ നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് മമ്മൂട്ടി. ഈ ചിത്രത്തിൽ ഒരു വൈദികൻ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രണ്ടു ദിവസം മുൻപേ റിലീസ് ചെയ്തിരുന്നു.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.