മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ അഭിനയ ജിവിതത്തിന്റെ അൻപത്തിയൊന്ന് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 1971ല്‍ പുറത്തുവന്ന അനുഭവങ്ങള്‍ പാളിച്ചകളിലൂടെ മലയാള സിനിമയിലേക്ക് മമ്മൂട്ടി കടന്നു വന്നിട്ട് 51 വർഷം തികയുമ്പോൾ മമ്മൂട്ടി ആരാധകർ അത് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്. ട്വിറ്ററില്‍ ’51 ഇയേഴ്‌സ് ഓഫ് മമ്മൂട്ടിസം’ എന്ന ഹാഷ്ടാഗും ഉപയോഗിച്ചാണ് അവർ ഈ ദിവസം ആഘോഷിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയി ആദ്യ ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടി ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ്. ഇത്രയും വർഷം കൊണ്ട് നാനൂറിനു മുകളിൽ ചിത്രങ്ങളിൽ അഭിനയിച്ച ഈ താരം, ആറോളം തലമുറകളെയാണ് തന്റെ പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ചത്. മൂന്നു ദേശീയ അവാർഡും ഏഴു സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുള്ള മമ്മൂട്ടി പതിമൂന്നു ഫിലിം ഫെയർ അവാർഡും ഒപ്പം പദ്മശ്രീയും നേടിയെടുത്തിട്ടുള്ള കലാകാരനാണ്.
മമ്മൂട്ടി പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണെന്നും, അതുപോലെ അഭിനയത്തോട് അടങ്ങാത്ത ആർത്തിയുള്ള മനുഷ്യനാണെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നു. ഫാൻ മേഡ് മാഷപ്പ് വീഡിയോകൾ, കോമൺ ഡിപി, ഹാഷ് റ്റാഗുകൾ, മമ്മൂട്ടിയെ കുറിച്ച് പ്രശസ്ത വ്യക്തികൾ പങ്കു വെച്ച അഭിപ്രായങ്ങൾ എന്നിവയെല്ലാം പ്രചരിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി ആരാധകർ ഈ ദിവസം ആഘോഷിക്കുന്നത്. അഭിനയ ജീവിതത്തിന്റെ അൻപത്തിയൊന്നു വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും മമ്മൂട്ടി തന്റെ തന്റെ പുതിയ ചിത്രവുമായി തിരക്കിലാണ്. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അദ്ദേഹം. ഈ ത്രില്ലർ കൂടാതെ, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയും അദ്ദേഹത്തിന്റേതായി ഇനി റിലീസ് ചെയ്യാനുണ്ട്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.