കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് നടൻ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട ഇന്റർവ്യൂ വിവാദമാണ്. സിനിമ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, അവതാരകയുടെ ചോദ്യം ഇഷ്ട്ടപെടാതിരുന്ന ശ്രീനാഥ് ഭാസി അവരെ അസഭ്യം പറയുകയും അവസാനം അവർ കേസ് നൽകിയതോടെ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് അവർ കേസ് പിൻവലിച്ചതോടെ ശ്രീനാഥ് ഭാസിയെ പോലീസ് വിട്ടയച്ചു. എന്നാൽ സിനിമാ താരങ്ങളോടും മറ്റും ഓൺലൈൻ മാധ്യമ പ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. വിവാദ ഇന്റർവ്യൂ വിഷയത്തിൽ, ആ സംഭവം നടന്നത് ചോദ്യങ്ങളുടെ പ്രശ്നമായിട്ടാണോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ മമ്മുക്കക്ക് തോന്നിയത് എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
അതിന് മമ്മൂട്ടി പറയുന്നത്, ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നുമാണ്. ദോഹയിൽ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണർത്ഥം നടന്ന വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല എന്നും, പക്ഷെ നമ്മൾ അതെ കുറിച്ച് ചർച്ച നടത്താൻ പോയാൽ ഒരുദിവസം പോരാതെ വരുമെന്നും മമ്മൂട്ടി പറയുന്നു. ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പറയുന്നത് എന്ന് വിശദീകരിച്ച മമ്മൂട്ടി, അതിൽ കയറി നമ്മുക്ക് അഭിപ്രായം പറയാനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്നും ആദ്യം ഉണ്ടാവേണ്ടത് സാമാന്യമായിട്ടുള്ള ധാരണയാണെന്നും കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്ക് ഉടനെ പ്രദർശനത്തിനെത്തും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.