[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തൊഴിൽ നിഷേധം തെറ്റ്; ശ്രീനാഥ് ഭാസിയെ വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി

ഈ അടുത്തിടെ മലയാള സിനിമയിൽ ചർച്ചയായി മാറിയ ഒന്നായിരുന്നു നടൻ ശ്രീനാഥ് ഭാസി ഉൾപ്പെട്ട ഇന്റർവ്യൂ വിവാദം. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിലായിരുന്നു. അവതാരകയോടും അവിടെയുണ്ടായിരുന്ന ക്രൂ അംഗങ്ങളോടും മോശമായി പെരുമാറിയ നടനെതിരെ ആദ്യം പോലീസ് നടപടി എടുക്കുകയും, പിന്നീട് നടന്ന ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി അവതാരക കേസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഈ നടനെ സിനിമയിൽ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് വിലക്കാനുള്ള നടപടിയാണ് മലയാളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന കൈക്കൊണ്ടത്.

ഇപ്പോൾ ആ തീരുമാനത്തിനെതിരെ മുന്നോട്ട് വന്നിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ആരെയും വിലക്കാൻ പാടില്ലെന്നും അതിനോട് യോജിപ്പില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. ആർക്കും തൊഴിൽ നിഷേധിക്കാൻ പാടില്ലെന്ന് പറഞ്ഞ മമ്മൂട്ടി, ആരുടെയും അന്നം ഇല്ലാതെയാക്കുന്നത് ശരിയല്ല എന്നും പറയുന്നു. മമ്മൂട്ടിയുടെ ഭീഷ്മ പർവം എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി അഭിനയിച്ചിരുന്നു. അമൽ നീരദ് ഒരുക്കിയ ആ ചിത്രം ഈ വർഷമാണ് റിലീസ് ചെയ്തത്. തന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ പ്രസ് മീറ്റിലാണ് വിലക്ക് വിഷയത്തിൽ മമ്മൂട്ടി തന്റെ പ്രതികരണം നൽകിയത്. നിസാം ബഷീർ ഒരുക്കിയ റോഷാക്ക് നിർമ്മിച്ചതും മമ്മൂട്ടിയാണ്. ഒക്ടോബർ ഏഴിന് റിലീസ്‌ ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. സമീർ അബ്ദുൾ രചന നിർവ്വഹിച്ച ഈ ചിത്രം കേരളത്തിൽ ദുൽഖർ സൽമാൻ വിതരണം ചെയ്യും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

9 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.