ഈ അടുത്തിടെ മലയാള സിനിമയിൽ ചർച്ചയായി മാറിയ ഒന്നായിരുന്നു നടൻ ശ്രീനാഥ് ഭാസി ഉൾപ്പെട്ട ഇന്റർവ്യൂ വിവാദം. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിലായിരുന്നു. അവതാരകയോടും അവിടെയുണ്ടായിരുന്ന ക്രൂ അംഗങ്ങളോടും മോശമായി പെരുമാറിയ നടനെതിരെ ആദ്യം പോലീസ് നടപടി എടുക്കുകയും, പിന്നീട് നടന്ന ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി അവതാരക കേസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഈ നടനെ സിനിമയിൽ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് വിലക്കാനുള്ള നടപടിയാണ് മലയാളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന കൈക്കൊണ്ടത്.
ഇപ്പോൾ ആ തീരുമാനത്തിനെതിരെ മുന്നോട്ട് വന്നിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ആരെയും വിലക്കാൻ പാടില്ലെന്നും അതിനോട് യോജിപ്പില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. ആർക്കും തൊഴിൽ നിഷേധിക്കാൻ പാടില്ലെന്ന് പറഞ്ഞ മമ്മൂട്ടി, ആരുടെയും അന്നം ഇല്ലാതെയാക്കുന്നത് ശരിയല്ല എന്നും പറയുന്നു. മമ്മൂട്ടിയുടെ ഭീഷ്മ പർവം എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി അഭിനയിച്ചിരുന്നു. അമൽ നീരദ് ഒരുക്കിയ ആ ചിത്രം ഈ വർഷമാണ് റിലീസ് ചെയ്തത്. തന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ പ്രസ് മീറ്റിലാണ് വിലക്ക് വിഷയത്തിൽ മമ്മൂട്ടി തന്റെ പ്രതികരണം നൽകിയത്. നിസാം ബഷീർ ഒരുക്കിയ റോഷാക്ക് നിർമ്മിച്ചതും മമ്മൂട്ടിയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. സമീർ അബ്ദുൾ രചന നിർവ്വഹിച്ച ഈ ചിത്രം കേരളത്തിൽ ദുൽഖർ സൽമാൻ വിതരണം ചെയ്യും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.