മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. നവാഗതയായ രതീന സംവിധാനം ചെയ്‌ത ഈ ചിത്രം പൂർത്തിയായി എന്നു അറിയിച്ചു കൊണ്ട് മമ്മൂട്ടി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാൻ വയ്യെന്നും മമ്മൂട്ടി കുറിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാകും പുഴുവിലെ വേഷം എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ അദ്ദേഹം നെഗറ്റീവ് കഥാപാത്രം ആയാണ് എത്തുന്നത് എന്നും അതല്ല സ്വവർഗാനുരാഗി ആയാണ് അഭിനയിക്കുന്നതെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഏതായാലും മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു.
മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യാൻ പോകുന്നത് ദുൽഖർ സൽമാന്റെ വേ ഫെറെർ ഫിലിംസ് ആയിരിക്കും. പാർവതി തിരുവോത് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മാളവിക മേനോൻ, ഇന്ദ്രൻസ്, അന്തരിച്ചു പോയ നടൻ നെടുമുടി വേണു എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതം ഒരുക്കുന്നത് ജെക്സ് ബിജോയ്, എഡിറ്റ് ചെയ്യുന്നത് ദീപു ജോസെഫ് എന്നിവരാണ്. ഇതുവരെ രണ്ടു ഒഫീഷ്യൽ പോസ്റ്ററുകൾ ആണ് ഈ ചിത്രത്തിന്റേതായി പുറത്തു വന്നത്. രണ്ടും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.