മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് സിബിഐ 5. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ഒരുങ്ങുന്ന, സിബിഐ സീരിസിലെ ഈ അഞ്ചാമത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എസ് എൻ സ്വാമി രചിച്ചു. കെ മധു ഒരുക്കുന്ന ഈ ഈ ചിത്രത്തിൽ ഒരിക്കൽ കൂടി പ്രേക്ഷകരുടെ പ്രീയപ്പെട്ട സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസർ ആയി മമ്മൂട്ടി എത്തുകയാണ്. ഇതിലെ മമ്മൂട്ടിയുടെ ലുക്കും മാനറിസങ്ങളുമെല്ലാം പ്രേക്ഷകർ നേരത്തെ ഒരുപാട് കണ്ടു ഇഷ്ടപെട്ടത് തന്നെയാവും എന്നാണ് പുറത്തു വരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടി സേതുരാമയ്യർ ഗെറ്റപ്പിൽ പുറം തിരിഞ്ഞു, കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന ആ പ്രശസ്ത മാനറിസത്തിലുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്നാൽ അതിനോടൊപ്പം തന്നെ ഏകദേശം അതേ രീതിയിൽ തന്നെ നിൽക്കുന്ന, മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ ചിത്രവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സല്യൂട്ട് എന്ന ചിത്രത്തിലെ ദുൽഖറിന്റെ പുതിയ സ്റ്റിൽ ആണ് അങ്ങനെ പുറത്തു വന്നിരിക്കുന്നത്. ബോബി- സഞ്ജയ് രചിച്ചു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ് ദുൽഖർ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം വരുന്ന ജനുവരി പതിനാലിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ദുൽഖർ സൽമാൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഏതായാലും ഏകദേശം ഒരേ പോസിൽ നിൽക്കുന്ന അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.