മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന പുതിയൊരു ചിത്രത്തിൻ്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരിക്കുകയാണ്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസ് എന്ന പുതിയ നിർമ്മാണ കമ്പനിയാണ്. പ്രശസ്ത നിർമ്മതാവും പ്രൊഡക്ഷൻ കൺട്രോളറു മായ ബാദുഷ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കു വെക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇപ്രകാരം,“നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം, ബാദുഷ പ്രൊജക്ട് ഡിസൈനർ പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന അന്ന്വേഷിപ്പിൻ കണ്ടെത്തുo എന്നീ ചിത്രങ്ങൾക്കുശേഷഠ തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത് പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് സംവിധായകൻ ഡിനൊ ഡെന്നീസ്”.
ആദം ജോൺ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ജിനു എബ്രഹാം, മാസ്റ്റേഴ്സ്, ലണ്ടൻ ഡ്രീംസ് തുടങ്ങി ഒരുപിടി ചിത്രങ്ങൾ രചിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ കടുവ എന്ന ഷാജി കൈലാസ് ചിത്രം രചിച്ചതും ജിനു ഏബ്രഹാമാണ്. ജൂൺ മുപ്പതിനാണ് കടുവ റിലീസ് ചെയ്യുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന സിനിമയിലാണ് ഇപ്പൊൾ മമ്മൂട്ടി അഭിനയിക്കുന്നത്. അതിനു ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രമാകും അദ്ദേഹം ചെയ്യുക എന്നാണ് സൂചന. ഇത് കൂടാതെ പ്രശസ്ത ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകനെന്നും വാർത്തകൾ വരുന്നുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.