പ്രഖ്യാപനം വന്ന നാൾ മുതൽ മമ്മൂട്ടി ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രാജ 2. നൂറുകോടി എന്ന സ്വപ്നം മലയാളത്തിന് നേടിക്കൊടുത്ത വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രതീക്ഷയും വളരെ കൂടുതലാണ്. ആദ്യ ഭാഗം എന്നതുപോലെതന്നെ രണ്ടാംഭാഗവും മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് ഒരുക്കുന്നത്. മലയാളത്തിലെ മുൻനിര എഴുത്തുകാരിലൊരാളായ ഉദയകൃഷ്ണയാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. twenty20, റൺവേ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി ആരാധകർക്ക് ആഘോഷിക്കാനുള്ള ചിത്രങ്ങൾ എന്നും സമ്മാനിച്ചിട്ടുള്ള എഴുത്തുകാരനായ ഉദയകൃഷ്ണ വീണ്ടുമെത്തുമ്പോൾ ആരാധക പ്രതീക്ഷ ഇരട്ടിയാണ്.
ചിത്രത്തിൻറെ ഷൂട്ടിംഗ് ജൂലൈ ആദ്യവാരം ആരംഭിക്കുന്നു എന്നാണ് വൈശാഖ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. വൈശാഖ് ആദ്യമായി നിർമ്മിച്ച ചിത്രം ഇരയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തിയപ്പോഴാണ് വൈശാഖ് രാജാ 2 വിനെക്കുറിച്ച് മനസ്സുതുറന്നത്. ചിത്രം ജൂലൈയിൽ ആദ്യം ഷൂട്ടിംഗ് ആരംഭിച്ചു ഓഗസ്റ്റിൽ പൂർത്തിയാക്കുവാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്. നെൽസൺ ഐപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ് ചിത്രം നിർമ്മിക്കുന്നത്. മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടി ഇപ്പോൾ. 2007ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ പോക്കിരിരാജ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച ചിത്രം ഇരുവരുടെയും ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. ചിത്രത്തിലെ നായകനായ രാജയുടെ കഥ മാത്രമായി പറയുന്ന ചിത്രമായിരിക്കും രാജ 2.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.