മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഇപ്പോൾ ആവേശത്തിലാണ്. മറ്റൊന്നുമല്ല കാരണം, മമ്മുക്കയുടെ സൂപ്പർ ഹിറ്റ് ചിത്രമായ മായാവി ഒരുക്കിയ ടീം വീണ്ടുമൊരു മമ്മൂട്ടി ചിത്രവുമായി അടുത്ത വർഷമെത്തുന്നുണ്ടെന്നാണ് വാർത്തകൾ വരുന്നത്. ഔദ്യോഗിക സ്ഥിതീകരണം ഇത് വരെ മമ്മൂട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെങ്കിലും ഈ ചിത്രം സംഭവിക്കുമെന്ന് തന്നെയാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്യാൻ പോകുന്ന ഈ കോമഡി എന്റെർറ്റൈനെർ നിർമ്മിക്കുന്നത് വൈശാഖ ഫിലിമ്സിൻറെ ബാനറിൽ വൈശാഖ് രാജൻ ആയിരിക്കും. അടുത്ത വർഷമാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷാഫി- മമ്മൂട്ടി ചിത്രമായ മായാവി പുറത്തിറങ്ങിയത് 2007 ലാണ് . റാഫി-മെക്കാർട്ടിൻ ടീം തിരക്കഥയൊരുക്കിയ മായാവി ആ വർഷത്തെ വമ്പൻ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു.
മമ്മൂട്ടിയുടെ ടൈറ്റിൽ കഥാപാത്രമായ മഹി അഥവാ മായാവി അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിൽ ഒന്നാണ്. ഷാഫി മമ്മൂട്ടിയെ വെച്ച് ആദ്യമായി ഒരുക്കിയ തൊമ്മനും മക്കളും എന്ന ചിത്രവും വലിയ വിജയമായിരുന്നു. അതിനു ശേഷം ആണ് മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങൾ ഷാഫി- മമ്മൂട്ടി ടീമിൽ നിന്ന് നമ്മുക്ക് ലഭിച്ചത്. ഇവയും വൻ വിജയം ആയിരുന്നു
ഷാഫി ഇപ്പോൾ ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ഷെർലോക് ടോംസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. വരുന്ന ഒക്ടോബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
ഷാഫിയും റാഫിയും അവസാനമായി ഒന്നിച്ചത് ദിലീപ് നായകനായ ടൂ കൺട്രിസ് എന്ന ചിത്രത്തിലാണ്. 2015 ഇൽ പുറത്തിറങ്ങിയ ഈ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രങ്ങളിലൊന്നാണ്.
റാഫി ഈ വർഷം ഫഹദ് ഫാസിലിനെ വെച് റോൾ മോഡൽസ് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. അതുപോലെ ദിലീപ് നായകനായി വരുന്ന പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിന്റെയും തിരക്കഥാകൃത്തു റാഫി ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.