മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ടു ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട സംവിധായകരിൽ ഒരാളായി മാറി കഴിഞ്ഞു ദിലീഷ് പോത്തൻ എന്ന പ്രതിഭ. ദിലീഷിന്റെ സംവിധാന മികവിനെ പ്രശംസിക്കാൻ പോത്തേട്ടൻസ് ബ്രില്യൻസ് എന്ന ഒരു വാക്ക് തന്നെ മലയാളികൾ പുതുതായി കണ്ടു പിടിച്ചു കഴിഞ്ഞു എന്ന് പറയാം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് ദിലീഷ് പോത്തൻ തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരവുമായി എത്തുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ആ ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. ശ്യാം പുഷ്ക്കരൻ തിരക്കഥ എഴുതിയ മഹേഷിന്റെ പ്രതികാരം മികച്ച തിരക്കഥക്കും മികച്ച മലയാള ചിത്രത്തിനുമുള്ള ദേശീയ പുരസ്‍കാരവും നേടി.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിലെ നായകൻ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും. ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉടനെ ഉണ്ടാകുമെന്നു കൗമുദി റിപ്പോർട്ട് ചെയ്യുന്നു.
ശ്യാം പുഷ്കരനായിരിക്കും ഈ ചിത്രത്തിന്റെ രചന നിർവഹിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ശ്യാം പുഷ്കരനായിരുന്നു. ഫഹദ് ഫാസിൽ നായകനായെത്തിയ ഈ ചിത്രവും ഇതിനോടകം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കഴിഞ്ഞു.
പേരന്പ്, പരോൾ, സ്ട്രീറ്റ്‌ലൈറ്സ് , പുള്ളിക്കാരൻ സ്റ്റാറ, മാസ്റ്റർപീസ് എന്നിവയാണ് ഈ വർഷം റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഏതായാലും ഈ വരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ അനൗൺസ്‌മെന്റിനായി നമ്മുക്ക് കാത്തിരികാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.