ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ സംവിധായകൻ ഒമർ ലുലു മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നു. ഒമർ ലുലു തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയ ഒരു കമന്റിലൂടെ പുറത്തു വിട്ടത്. ഒരു മാസ്സ് സിനിമ വേണ്ടേ എന്നുള്ള ആരാധകന്റെ ചോദ്യത്തിന് ഒമർ ലുലു കൊടുക്കുന്ന മറുപടി ഇങ്ങനെ, മമ്മൂക്കാക്ക് വേണ്ടി പക്കാ ഒരു മാസ്സ് സിനിമ ഡെന്നിസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍ ശരിയാവില്ല ഇടയ്ക്കു ഒരു മാസ്സൊക്കെ വേണ്ടേ. എന്നാൽ ഇതിന് രചന നിർവഹിക്കുന്നത് ഡെന്നിസ് ജോസഫ് ആയിരിക്കുമെന്നുള്ള സൂചനയാണ് മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നത്.
ഒട്ടേറെ സൂപ്പർ ഹിറ്റുകൾ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് സമ്മാനിച്ചിട്ടുള്ള ഡെന്നിസ് ജോസഫ് ആണ് 1987 ൽ താരമെന്ന നിലയിൽ മമ്മൂട്ടിക്ക് വലിയ തിരിച്ചു വരവ് സമ്മാനിച്ച ജോഷി ചിത്രം ന്യൂ ഡൽഹിയും രചിച്ചത്. രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍, സംഘം, നായര്‍ സാബ്, ഗാന്ധർവം, വഴിയൊരക്കാഴ്ചകൾ, ഇന്ദ്രജാലം, ആകാശദൂത്, നമ്പര്‍ 20 മദ്രാസ് മെയില്‍, ഭൂമിയിലെ രാജാക്കന്മാർ, നിറക്കൂട്ടു, ശ്യാമ എന്നീ സൂപ്പര്‍ഹിറ്റ് എന്നീ ചിത്രങ്ങൾ രചിച്ചത് ഡെന്നിസ് ജോസഫാണ്. അഥര്‍വം, മനു അങ്കിള്‍, അപ്പു, അഗ്രജന്‍ എന്നീ സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി- ജോഷി- ഡെന്നിസ് ജോസഫ് ടീമും അതുപോലെ മോഹൻലാൽ- തമ്പി കണ്ണന്താനം- ഡെന്നിസ് ജോസഫ് ടീമും വമ്പൻ ഹിറ്റുകളാണ് മലയാള സിനിമക്ക് നൽകിയിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.