മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം അടുത്ത മാസം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് സൂചന. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ പോലീസ് ഓഫീസറായി ആണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രം ഗംഭീരമാകുമെന്ന് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവ് വേണു കുന്നപ്പിള്ളി. കാവ്യാ ഫിലിംസിന്റെ ബാനറിൽ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കി മലയാളത്തിലെത്തിയ നിർമ്മാതാവാണ് അദ്ദേഹം. ഇനി റിലീസ് ചെയ്യാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ ജൂഡ് ആന്റണി ഒരുക്കിയ 2018, ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവ് ആണ് വേണു കുന്നപ്പിള്ളി. ഈ ചിത്രങ്ങളുടെ ട്രൈലെർ ലോഞ്ചിനിടെയാണ് അദ്ദേഹം ക്രിസ്റ്റഫറിനെ കുറിച്ച് പറഞ്ഞത്.
ഈ ചിത്രത്തിന്റെ കഥ താൻ കേട്ടതാണെന്നും അതൊരു ഗംഭീര കഥയാണെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ തന്നെ നായകനാക്കി അത് നിർമ്മിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത് സാധിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഒരു ഗംഭീര സിനിമയാവുമെന്ന് തനിക്ക് ഉറപ്പാണെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. ഐശ്വര്യ ലക്ഷ്മി, അമല പോൾ, ഷൈൻ ടോം ചാക്കോ, സ്നേഹ, വിക്രം ഫെയിം വാസന്തി, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു ജോസഫ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ്, ക്യാമറ ചലിപ്പിച്ചത് ഫെയ്‌സ് സിദ്ദിഖി എന്നിവരാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.