പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ റിലീസ് ചെയ്തിരുന്നു. ഈ ഗാനത്തിന് ഇപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയുടേയും അഭിനന്ദനം ലഭിച്ചിരിക്കുകയാണ്. തന്റെ ചിത്രത്തിലെ ഈ ഗാനം വാട്സാപ്പ് വഴി ഒമർ ലുലു മമ്മൂട്ടിക്ക് അയച്ചു കൊടുക്കുകയും അത് കണ്ടിട്ട് മമ്മൂട്ടി ഗാനം ഇഷ്ടപെട്ടെന്നു സൂചിപ്പിച്ചു കൊണ്ടുള്ള സ്മൈലി റിപ്ലൈ ആയി കൊടുക്കുകയുമാണ് ചെയ്തത്.
തനിക്കു ഇനി മറ്റൊന്നും വേണ്ട എന്ന ക്യാപ്ഷൻ ഇട്ടു മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആ മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് ഒമർ ലുലു തന്റെ ഫേസ്ബുക് പേജ് വഴി ഷെയർ ചെയ്യുകയും ചെയ്തു. നേരത്തെ ഈ ചിത്രത്തിന്റെ പൂജ സമയത്തും, ഒമർ ലുലുവിന്റെ ക്ഷണം കണ്ട മമ്മൂട്ടി വാട്സാപ്പ് വഴി അദ്ദേഹത്തിനോട് ബെസ്റ്റ് വിഷസ് അറിയിച്ച വിവരം ഒമർ ലുലു പറഞ്ഞിരുന്നു.
ഹാപ്പി, വെഡ്ഡിംങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. പുതുമുഖങ്ങളെ വെച്ച് ഒരുക്കുന്ന ഈ ചിത്രം സ്കൂൾ ലൈഫിന്റെ കഥയാണ് പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വലിയ രീതിയിലുള്ള ഓഡിഷൻ നടത്തിയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പുതുമുഖങ്ങളെ ഒമർ ലുലു കണ്ടെത്തിയത്. ഷാൻ റഹ്മാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് ഈ ചിത്രത്തിലേതായി ഇന്നലെ റിലീസ് ചെയ്തത്.
ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി കഴിഞ്ഞു എന്ന് തന്നെ പറയാം. ഗംഭീര പ്രേക്ഷകാഭിപ്രായമാണ് ഈ ഗാനം നേടിയെടുക്കുന്നത്. ഒമർ ലുലുവിന്റെ ആദ്യ രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ഒരു അഡാര്‍ ലവിലൂടെ ഹാട്രിക് വിജയമാണ് ഒമർ ലുലു ലക്ഷ്യമിടുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.