കഴിഞ്ഞ മാസം നടന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ആയിരുന്നു ഇന്നലെ. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 140 ഇൽ 99 സീറ്റുകൾ നേടി എൽ ഡി എഫ് ജയിക്കുകയും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കി ഒരു സർക്കാർ അടുത്ത അഞ്ചു വർഷത്തേക്ക് കൂടി അധികാരത്തിൽ വരികയും ചെയ്തു. ഇപ്പോഴിതാ വിജയിച്ച സ്ഥാനാർഥികൾക്കും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആശംസകൾ നേർന്നു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് മമ്മൂട്ടി ആശംസകൾ നേർന്നത്.
തന്റെ ഫേസ്ബുക്ക് പേജിൽ മമ്മൂട്ടി കുറിച്ച വാക്കുകൾ ഇപ്രകാരം, നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ. നേരത്തെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും സർക്കാരിനും സഖാവ് പിണറായി വിജയനും അഭിനന്ദനങ്ങളും ആശംസകളും നേർന്ന് മുന്നോട്ട് വന്നിരുന്നു. ഇവരെ കൂടാതെ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, തമിഴ് നടന്മാരായ സിദ്ധാർഥ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ സിനിമാ പ്രവർത്തകർ പിണറായി വിജയനും ഭരണ തുടർച്ച നേടിയ എൽ ഡി എഫ് സർക്കാരിനും ആശംസകൾ നേർന്നു. പാർട്ടി ചാനൽ ആയ കൈരളിയുടെ ചെയർമാൻ കൂടിയായ മമ്മൂട്ടി, അറിയപ്പെടുന്നൊരു ഇടതു പക്ഷ അനുഭാവി കൂടിയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി വളരെ അടുത്ത സൗഹൃദമാണ് പിണറായി വിജയൻ സൂക്ഷിക്കുന്നത്. പലപ്പോഴായി പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് നേരിട്ടും അല്ലാതെയും രംഗത്തു വന്നിട്ടുള്ളവരാണ് മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.