മലയാള സിനിമയിൽ ഗിന്നസ് പക്രു എന്നറിയപ്പെടുന്ന വ്യക്തിയാണ് അജയ് കുമാർ. ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ 2 തലമുറകളായി മലയാള സിനിമയിൽ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1985 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജോക്കർ, കുഞ്ഞിക്കൂനൻ, മീശ മാധവൻ, മുല്ല, ബോഡിഗാർഡ്, റിങ് മാസ്റ്റർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം ഭാഗമായിട്ടുണ്ട്. ഗിന്നസ് പക്രു നായകനായിയെത്തിയ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ കേരള സ്റ്റേറ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തുകയുണ്ടായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇളയരാജ എന്ന ചിത്രത്തിൽ ഗിന്നസ് പക്രു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇളയരാജ എന്ന ചിത്രത്തിന് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിനെ തേടിയെത്തിയിരിക്കുകയാണ്.
ഗിന്നസ് പക്രുവിനെ അഭിനന്ദിച്ചു മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ഗിന്നസ് പക്രുവിന് പുരസ്‌കാരം ലഭിച്ചതായുള്ള വാര്‍ത്ത വാട്‌സ് ആപ്പിലൂടെ മമ്മൂട്ടി അയച്ചാണ് അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയുടെ അഭിനന്ദനത്തിന് പക്രു നന്ദി അറിയിക്കുകയും ചെയ്തിരിക്കുകയാണ്. ഗിന്നസ് പക്രു വാട്സ് ആപ്പിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഈ വിവരം ആരാധകരെയും സിനിമ പ്രേമികളെയും അറിയിച്ചത്. ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഒടുവില്‍ ആ’ മെഗാ അഭിനന്ദനവും തന്നെ തേടിയെത്തി, നന്ദി മമ്മൂക്ക, അങ്ങയുടെ ഈ അഭിനന്ദനവും വലിയ അംഗീകാരമായി കാണുന്നു എന്നാണ് ഗിന്നസ് പക്രു ഫേസ്ബുക്കിൽ കുറിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ഉള്‍പ്പെടെ മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.