ഇന്നലെ വൈകിട്ടായിരുന്നു മുൻ തമിഴ് നാട് മുഖ്യമന്ത്രിയും ഡി എം കെ പ്രെസിഡന്റുമായ എം കരുണാനിധി അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തിന് തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മാത്രമല്ല ഇതിഹാസ തുല്യനായ സിനിമാ പ്രവർത്തകൻ എന്ന നിലയിലും കരുണാനിധി ഇന്ത്യൻ സിനിമയ്ക്കു നൽകിയ സേവനങ്ങൾ വളരെ വലുതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും കരുണാധിയുടെ നിര്യാണത്തിൽ ഉള്ള തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. അതിൽ തന്നെ മമ്മൂട്ടിയുടെ അനുശോചന കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇരുവർ എന്ന ചിത്രത്തിൽ കരുണാനിധി ആയി അഭിനയിക്കാനുള്ള അവസരം വേണ്ട എന്ന് വെച്ചത് ഇപ്പോൾ ഒരു തീരാ നഷ്ടമായി തോന്നുന്നു എന്നാണ്.
മണി രത്‌നം ഒരുക്കിയ ഇരുവർ എന്ന ചലച്ചിത്രം എം ജി ആർ- കരുണാനിധി സൗഹൃദവും രാഷ്ട്രീയ ബന്ധവുമാണ് ചർച്ച ചെയ്തത്. എം ജി ആർ ആയി മോഹൻലാൽ അഭിനയിച്ചപ്പോൾ കരുണാനിധി ആയി പ്രകാശ് രാജ് ആണ് വേഷമിട്ടത്. എന്നാൽ ആ വേഷം ചെയ്യാൻ മണി രത്‌നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. പിന്നീട് മമ്മൂട്ടി അതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയ ഇരുവർ, എം ജി ആർ ആയി മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന്റെ പേരിലും അന്തരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി. കരുണാനിധി ആയി അഭിനയിച്ച പ്രകാശ് രാജ് ദേശീയ അവാർഡ് നേടിയിരുന്നു. ആ അവസരം നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു എന്നാണ് മമ്മൂട്ടി തന്റെ അനുശോചന കുറിപ്പിൽ പറയുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടം ആണെന്ന് പറഞ്ഞ മമ്മൂട്ടി ഒരു യുഗത്തിന്റെ അന്ത്യം എന്നാണ് അദ്ദേഹത്തിന്റെ മരണത്തെ വിശേഷിപ്പിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.