പഞ്ചഗുസ്തി ചാമ്പ്യന്റെ കൂടെ സ്റ്റേജിൽ വെച്ചു പഞ്ച് പിടിക്കുന്ന മമ്മൂട്ടിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ലോക പഞ്ചഗുസ്തി ചാമ്പ്യൻ ആയിട്ടുള്ള ജോബി മാത്യുവുമായി ആയിരുന്നു മമ്മൂട്ടിയുടെ മത്സരം. സിനിമയിൽ ഒട്ടേറെ വില്ലന്മാരെ തോൽപ്പിച്ച ശക്തനായ നായകൻ ആണെങ്കിലും ഇന്നലെ ജോബിയുടെ കൈക്കരുത്തിനു മുന്നിൽ മമ്മൂട്ടിയും തോൽവി സമ്മതിച്ചു. ജോബിക്കൊപ്പം മമ്മൂട്ടി മത്സരിച്ചത് ഏറെ രസകരമായ കാഴ്ച്ച ആയിരുന്നു. കൈരളി ടി വി യുടെ ഫീനിക്സ് അവാർഡ് ദാന ചടങ്ങിൽ വെച്ചായിരുന്നു ഈ രസകരമായ മത്സരം നടന്നത്. മത്സരത്തിന് ശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുകയും ചെയ്തു. കൈരളി ടി വി യുടെ ചെയർമാൻ ആണ് മമ്മൂട്ടി. കൈരളി ടി വി യുടെ എം ഡി ആയ ജോൺ ബ്രിട്ടാസും മമ്മൂട്ടിയുടെ ഒപ്പം ഉണ്ടായിരുന്നു.
24 വേൾഡ് മെഡലുകൾ നേടിയിട്ടുള്ള ഗുസ്തി ചാമ്പ്യൻ ആണ് ജോബി മാത്യു. നോർമൽ വിഭാഗത്തിൽ 2008 ൽ സ്‌പെയിനിൽ വെച് ലോക പഞ്ച ഗുസ്തി ചാമ്പ്യൻ ആയ ജോബി, 2012 ഭിന്ന ശേഷി വിഭാഗത്തിലും ലോക പഞ്ച ഗുസ്തി ചാമ്പ്യൻ ആയി മാറി. 2013 ൽ അമേരിക്കയിൽ വച്ച് നടന്ന ഹ്രസ്വകായര്‍ക്കായുള്ള ഒളിമ്പിക്സിലെ ചാമ്പ്യൻ കൂടിയായ ജോബി, 5 സ്വർണ്ണ മെഡൽ ആണ് നേടിയത്. 2017 ൽ കാനഡയിൽ 6 സ്വർണ്ണ മെഡലുകളും ജോബി നേടിയിട്ടുണ്ട്. ഇതു കൂടാതെ മലയാള സിനിമയിലും ജോബി അഭിനയിച്ചിട്ടുണ്ട്. കഥ പറഞ്ഞ കഥ എന്ന ചിത്രത്തിൽ ആണ് ജോബി അഭിനയിച്ചിട്ടുള്ളത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.