മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം മികച്ച വിജയം നേടി ഇപ്പോൾ തീയേറ്ററുകളിൽ തുടരുകയാണ്. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി ഇതിൽ കാഴ്ച വെച്ച പ്രകടനം ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ തങ്ങളുടെ ആരാധനാപാത്രത്തിന്റെ വരുന്ന ചിത്രങ്ങളിലും അവർക്കു പ്രതീക്ഷയാണ്. ഒരുപിടി വ്യത്യസ്ത കഥാപാത്രങ്ങൾ ആണ് മമ്മൂട്ടി അഭിനയിച്ചു ഇനി വരാനുള്ളത്. അതിൽ ഇനി ആദ്യം എത്തുക പുഴു എന്ന ചിത്രമാണ്. നവാഗത സംവിധായിക ആയ രഥീന ഒരുക്കുന്ന ഈ ചിത്രം ഒടിടി റിലീസ് ആയാവും എത്തുക എന്ന് വാർത്തകൾ വരുന്നുണ്ട് എങ്കിലും ഇതുവരെ ഒഫീഷ്യൽ ആയി സ്ഥിതീകരിച്ചിട്ടില്ല. ഇതിൽ ഒരു പീഡോഫൈൽ ആയാണ് മമ്മൂട്ടി എത്തുന്നത് എന്ന് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. അതിനു ശേഷം അദ്ദേഹം എത്തുന്നത് ജനപ്രിയനായ സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയി, സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രത്തിലൂടെ ആണ്. കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചത് എസ് എൻ സ്വാമി ആണ്.
പിന്നീട് നമ്മൾ മമ്മൂട്ടിയെ കാണുക ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തു മയക്കം എന്ന ചിത്രത്തിൽ ആവും. ഇതിൽ പകൽ സൈക്കിൾ റിപ്പയറും രാത്രി മോഷണവും നടത്തുന്ന വേലൻ അഥവാ നകുലൻ എന്നറിയപ്പെടുന്ന കഥാപാത്രമായി ആണ് മമ്മൂട്ടി എത്തുക എന്നാണ് സൂചന. ഇത് കൂടാതെ ഏജന്റ് എന്ന തെലുങ്കു ചിത്രത്തിലെ പട്ടാള ഓഫീസർ ആയും മമ്മൂട്ടിയെ ഈ വർഷം നമ്മുക്ക് കാണാൻ സാധിക്കും. ഏതായാലും പരസ്പരം സാദൃശ്യമോ ബന്ധമോ ഇല്ലാത്ത വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മെഗാ സ്റ്റാർ തങ്ങളെ സംതൃപ്തരാക്കും എന്ന് തന്നെയാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ. ആ പ്രതീക്ഷ പങ്കു വെച്ച് കൊണ്ട് അവർ കുറിക്കുന്നത് പണ്ട് മമ്മൂട്ടി പറഞ്ഞ ഒരു വാചകം തന്നെയാണ്. “ആർത്തിയാണ്.. അത് കാശിനോടല്ല… കഥാപാത്രങ്ങളോടാണ്”.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.