മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടൻ ഇന്ന് സിനിമയിൽ വന്നിട്ട് അമ്പതു വർഷം പൂർത്തിയാക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആഗസ്റ്റ് ആറിനാണ് കോട്ടയം ജില്ലയിലെ ചെമ്പിലെ പി.ഐ മുഹമ്മദ് കുട്ടിയെന്ന കോളേജ് പയ്യന്‍ ആദ്യമായി സിനിമയില്‍ തന്റെ മുഖം കാണിക്കുന്നത്. തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ കെ.എസ്. സേതുമാധവന്‍ അതേ പേരില്‍ സിനിമ ആക്കിയപ്പോൾ അതിൽ ഒരു ജൂനിയർ ആര്ടിസ്റ് ആയാണ് മമ്മൂട്ടി അഭിനയിച്ചത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കോളേജ് പയ്യന്‍ ഇന്ന് മമ്മൂട്ടി എന്ന പേരിൽ മലയാള സിനിമയുടെ നേടും തൂണുകളിൽ ഒന്നായി നിൽക്കുന്നു. 1971 ഓഗസ്റ്റ് 6 നു റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിൽ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. എന്നാൽ മമ്മൂട്ടിക്ക് ആദ്യമായി ഒരു ഡയലോഗ് കിട്ടിയത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്. പിന്നീട് ഏഴു വർഷത്തെ കാത്തിരിപ്പിനു ശേഷം എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചിത്രത്തിലാണ് മമ്മൂട്ടിക്ക് ഒരു വേഷം ലഭിക്കുന്നത്.
എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല എന്നത് തിരിച്ചടിയായി. സജിന്‍ എന്ന പേരിൽ ആണ് മമ്മൂട്ടി ആ സമയത്തു അഭിനയ രംഗത്ത് സജീവമായത് എങ്കിലും പിന്നീട് മുഹമ്മദ് കുട്ടി മമ്മൂട്ടി ആയി. 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നൽകുന്നത്. നായക വേഷം അല്ലെങ്കിലും അതിലെ നിർണ്ണായക വേഷം മമ്മൂട്ടിക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സാജൻ തുടങ്ങി ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളിലൂടെ വലിയ താരമായ മമ്മൂട്ടി 1987 ഇൽ റിലീസ് ചെയ്ത ന്യൂഡൽഹി എന്ന ജോഷി- ഡെന്നിസ് ജോസഫ് ചിത്രത്തിലൂടെ മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറി. 50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയ മമ്മൂട്ടി അഞ്ചു സംസ്ഥാന അവാർഡും 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കി. ഇതിനോടകം നാനൂറിൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് ഭാരത സർക്കാരിന്റെ പദമശ്രീ പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.