മെഗാ സ്റ്റാർ മമ്മൂട്ടി ഈ വർഷത്തെ തന്റെ തുടർച്ചയായ രണ്ടാം വിജയം നേടി കഴിഞ്ഞു. മധുര രാജ എന്ന വൈശാഖ് ചിത്രം നേടിയ വിജയത്തിന് ശേഷം ഇന്ന് റിലീസ് ചെയ്ത് ഉണ്ടയും മികച്ച അഭിപ്രായം ആണ് നേടുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായും അതുപോലെ ഇതിലെ മണി സർ എന്ന പോലീസ് ഓഫീസർ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായും ആണ് വിലയിരുത്തപ്പെടുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയുടെ വിജയം മമ്മൂട്ടി ആഘോഷിച്ചത് തന്റെ പുതിയ ചിത്രമായ ഗാനഗന്ധർവന്റെ സെറ്റിൽ വെച്ചാണ്.
പഞ്ചവർണ്ണതത്തക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകൻ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം ഓണം റിലീസ് ആയി എത്തിക്കാൻ ആണ് പ്ലാൻ. എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രമാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ മറ്റൊരു റിലീസ്. ഈ ചിത്രം പൂജ റിലീസ് ആയാണ് എത്തുക എന്നറിയുന്നു. ഏതായാലും ആ രണ്ടു ചിത്രങ്ങൾ കൂടെ മമ്മൂട്ടിക്ക് വിജയം സമ്മാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. നവാഗതനായ ഹർഷദ് രചന നിർവഹിച്ച ഉണ്ട നിർമ്മിച്ചത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്നാണ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.