ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ അഭ്രപാളിയിലേക്ക് എത്തുന്നു. തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രാജശേഖര റെഡ്ഢിയായി എത്തുന്നത് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയാണ്. പാത്തശാല, ആനന്ദ ബ്രഹ്മോ എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനും കൂടാതെ വില്ലേജലോ വിനായകടു, കുടിരിതെ കപ്പു കോഫീ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവ് കൂടിയായ മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധാനം. ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ കഥയായത് കൊണ്ടു തന്നെ ചിത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. മികച്ച സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി വമ്പൻ ബഡ്ജറ്റിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നതും. 30 കോടിയോളം ബഡ്‌ജറ്റ് വരുന്ന ചിത്രത്തിന്റെ നിർമ്മാണം വിജയ് ചില്ല, സാക്ഷി ദേവറെഡ്ഢി എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും
മമ്മൂട്ടി അല്ലാതെ മറ്റൊരാളെയും രാജശേഖര റെഡ്ഢിയെ അവതരിപ്പിക്കാൻ ആലോചിച്ചിരുന്നില്ല എന്നു സംവിധായകൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരേ സമയം തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ഈ വമ്പൻ ചിത്രത്തിൽ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള മറ്റു പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ചിത്രത്തിൽ രണ്ട് ഭാഷകളിലും കഥാപാത്രത്തിന് ശബ്ദം നൽകുന്നതും മമ്മൂട്ടി തന്നെ ആയിരിക്കുമെന്ന് മുൻപ് അറിയിച്ചിരുന്നു.രണ്ട് തവണ ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്നു രാജശേഖര റെഡ്ഢി 2009 സെപ്റ്റംബർ 2ന് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിക്കുകയായിരുന്നു. മുൻകാല ചലച്ചിത്ര നടി സാവിത്രി, തെലുങ്കിലെ ഏറ്റവും വലിയ നടനും മുഖ്യമന്ത്രിയുമായിരുന്ന NTR, ഉയലവാട നരസിംഹ റെഡ്ഢി തുടങ്ങി തെലുങ്കിലെ പ്രമുഖരുടെ ജീവിതകഥകൾ ഒരുങ്ങുന്നതിനൊപ്പമാണ് യാത്രയും ഒരുങ്ങുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.