മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കർണ്ണൻ. നടനും എഴുത്തുകാരനായ പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ ആണ് കര്‍ണ്ണന്‍ സംവിധാനം ചെയ്യാന്‍ ഇരുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന കര്‍ണ്ണന്‍ പ്രഖ്യാപിച്ചതോടെ മമ്മൂട്ടിയുടെ കര്‍ണ്ണനും വാര്‍ത്തകളില്‍ ഇടം നേടി. 50 കോടിയോളമാണ് മമ്മൂട്ടിയുടെ കര്‍ണ്ണന് ബഡ്ജറ്റ് ആയി പറഞ്ഞു വരുന്നത്. ഇടക്ക് ഈ സിനിമ ഒഴിവാക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പി ശ്രീകുമാറും മധുപാലും ആ വാര്‍ത്തകള്‍ തള്ളി കളയുകയായിരുന്നു. സംവിധായകന്‍ തീരുമാനിക്കട്ടെ കാര്യങ്ങള്‍ എന്നാണ് ഈ വാര്‍ത്തകളോട് മമ്മൂട്ടി പ്രതികരിച്ചത്. ആ ചിത്രം എപ്പോൾ ആരംഭിക്കും എന്നതിനെ കുറിച്ച് ഒഫീഷ്യലായി ഒരു വിവരവും ഇത് വരെ വന്നിട്ടില്ല.
എന്നാൽ മമ്മൂട്ടി ആരാധകർക്ക് സന്തോഷിക്കാൻ ഉള്ള മറ്റൊരു വാർത്തയാണ് മലയാളം ഇന്റസ്ട്രിയിൽ നിന്നും ലഭിക്കുന്നത്. മെഗാസ്റ്റാറിനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു.
മാമാങ്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മമ്മൂട്ടി ഇത്തവണ എത്തുന്നത്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലെ ചരിത്രത്തിന് പ്രധാന്യം നല്‍കുന്ന ചിത്രമാകും ഇതും.
പ്രിത്വിരാജിനെ നായകനാക്കി RS വിമൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കർണൻ നിർമ്മിക്കാനിരുന്ന വേണു ഇല്ലംപള്ളിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഈ ചിത്രവും ഒരുങ്ങുന്നത്.
മമ്മൂട്ടിയ്ക്കായി ഈ വര്‍ഷം ഒരുങ്ങുന്നതും വമ്പന്‍ സിനിമകളാണ്. ബ്രഹ്മാണ്ഡ ഹിറ്റ് ആയ പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മാസ്റ്റര്‍പ്പീസാണ് ഇതില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രാജാധിരാജ സംവിധായകന്‍ അജയ് വാസുദേവ് ആണ് ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി കോളേജ് പ്രൊഫസര്‍ ആയ എഡ്വാര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മാസ്സ് മസാല എന്‍റര്‍ടൈനര്‍ ആണ്.
7th ഡേ സംവിധായകന്‍ ഒരുക്കുന്ന പേരിടാത്ത ചിത്രം, നാഷണല്‍ അവാര്‍ഡ് ജേതാവ് റാം ഒരുക്കുന്ന തമിഴ് ചിത്രം പേരന്‍പ്, എഴുത്തുകാരന്‍ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചന്‍, സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എഴുത്തുന്ന രാജ 2, സേതുരാമയ്യര്‍ CBI പരമ്പരയിലെ അഞ്ചാം ഭാഗം എന്നിവയാണ് മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.